തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.ഗവര്‍ണര്‍ നയപ്രഖ്യാപനത്തിനായി എത്തിയപ്പോള്‍ പ്രതിപക്ഷം സഭ വിട്ടു.
കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണു പ്രതിപക്ഷം സഭയില്‍ എത്തിയത്. ഗവര്‍ണര്‍ സഭയിലേക്ക് എത്തുമ്പോള്‍ത്തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. പ്രതിപക്ഷം ഇറങ്ങിപ്പോയതിനു ശേഷവും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം തുടരുകയാണ്.
അഴിമതിക്കാര്‍ക്കുവേണ്ടി നടത്തുന്ന ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്കരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു. അഴിമതിക്കെതിരായി പോരാട്ടം തുടങ്ങിയിട്ടു മാസങ്ങള്‍ പിന്നിട്ടു.
ശക്തമായ പോരാട്ടത്തില്‍ എല്ലാ ജനങ്ങളുടേയും സഹായ സഹകരണം ഉണ്ടാകമെന്ന് ആശിക്കുന്നു. ബജറ്റ് അവതരണത്തില്‍നിന്നു കെ.എം. മാണിയെ മാറ്റി നിര്‍ത്തണമെന്നു പറഞ്ഞപ്പോള്‍ പരിഗണിക്കാമെന്നാണു ഗവര്‍ണര്‍ പറഞ്ഞത്. അത് എങ്ങനെ വരുമെന്നു കണ്ടറിയാമെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരും ദിവസങ്ങളില്‍ പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുമെന്ന സൂചന നല്‍കിയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചിരിക്കുന്നത്. തുടര്‍ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാന്‍ ഇന്ന് എല്‍ഡിഎഫ് യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: