ന്യൂദല്‍ഹി: മിസോറാം ഗവര്‍ണ്ണര്‍ അസീസ് ഖുറേഷിയെ പുറത്താക്കി രാഷ്ട്രപതി ഭവന് വിജ്ഞാപനം പുറപ്പെടുവിച്ചു. ബംഗാള്‍ ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിക്കാണ് മിസോറാമിന്റെ താത്ക്കാലിക ചുമതല. യുപിഎ സര്‍ക്കാര്‍ നിയമിച്ചയാളാണ് ഖുറേഷി.
സര്‍ക്കാര്‍ മാറിയ സമയത്ത് ഗവര്‍ണര്‍ പദവി ഒഴിയാന്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. എന്നാല്‍ അതിനു മുതിരാതെ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണ് ഖുറേഷി ചെയ്തത്. ആ സമയത്ത് ഖുറഷേി ഉത്തരാഖണ്ഡ് ഗവര്‍ണ്ണറായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് ഖുറേഷി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: