ടോക്കിയോ: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശി ഓര്‍മ്മയായി. മിസാവോ ഒക്കാവ എന്ന മുത്തശ്ശിയാണ് തന്റെ നൂറ്റിപ്പതിനേഴാം പിറന്നാള്‍ ആഘോഷിച്ച് ഒരു മാസത്തിന് ശേഷം ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മരിച്ചത്.
ഒരു കിമോണോ നിര്‍മാതാവിന്റെ മകളായി 1898 മാര്‍ച്ച് 5ന് ഒസാകയില്‍ ജനിച്ച ഒക്കാവയ്ക്ക് 2013ലാണ് ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിക്കുന്നത്.
1919ല്‍ വിവാഹിതയായ ഒക്കാവയ്ക്ക് രണ്ട് പെണ്ണും ഒരാണുമാണുള്ളത്. ഇവര്‍ക്ക് നാല് കൊച്ചുമക്കളും അവര്‍ക്ക് ആറ് മക്കളുമുണ്ട്. 1931ല്‍ ഒക്കാവയുടെ ഭര്‍ത്താവ് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: