പാനൂര്‍: കതിരൂര്‍ മനോജ് വധക്കസില്‍ സിബിഐ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിന്റെ കൊലപാതകത്തിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണ സംഘം രണ്ട് പേരെ ചോദ്യം ചെയ്തു.
ഇവരില്‍ നിന്നും കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. കൂത്തുപറമ്പ് പഴയനിരത്തിലെ സിപിഎം പ്രവര്‍ത്തകരെയാണ് തലശേരി ഗസ്റ്റ് ഹൗസില്‍ വെച്ച് സിബിഐ ചോദ്യം ചെയ്തത്.
ജില്ലയിലെ അറിയപ്പെടുന്ന സിപിഎം ഗുണ്ടാ നേതാവിന്റെ കുട്ടാളികളാണിവര്. സിപിഎം ജില്ലാ നേതാക്കള്‍ക്ക് കൊലപാതകത്തിലുളള പങ്ക് അന്വേഷണ സംഘത്തിന് ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. 2014സെപ്തംബര്‍ 4നാണ് മനോജിനെ കതിരൂര്‍ ഉക്കാസ്മെട്ടയില്‍ വെച്ച് ബോംബെറിഞ്ഞ് വെട്ടിക്കൊല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: