പാറ്റ്ന: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ ജനതാ ദളില്‍ (ആര്‍ജെഡി) നിന്നും എംപി പപ്പു യാദവിനെ (രാജേഷ് രഞ്ജന്‍) ആറ് വര്‍ഷത്തേക്ക് പുറത്താക്കി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പപ്പു യാദവ് പാര്‍ട്ടിയുടെ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ചതായി ആര്.ജെ.ഡി ദേശീയ പ്രിന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി രാംദിയോ ഭണ്ഡാരി പറഞ്ഞു. പാര്‍ട്ടി തലവന്‍ ലാലു പ്രസാദ് യാദവിനെതിരെ പ്രസ്താവന ഇറക്കിയതിനും പാര്‍ട്ടി പപ്പു യാദവിനെതിരെ കുറ്റം ആരോപിച്ചു. ഇതോടൊപ്പം ആര്.ജെ.ഡിക്ക് ബന്ധമില്ലാത്ത യുവ ശക്തി എന്ന സംഘടനയുടെ പരിപാടിക്ക് വേണ്ടി അനുവാദമില്ലാതെ പപ്പു യാദവ് ലാലു പ്രസാദിന്റെ ഫോട്ടോ ഉപയോഗിച്ചെന്നും പാര്‍ട്ടി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: