മലപ്പുറം: ഘര്‍വാപസിയെ നേരിടാന്‍ തെക്കന്‍ കേരളം ആസ്ഥാനമായുള്ള ചില ക്രൈസ്തവ സഭകള്‍ കൈകോര്‍ക്കുന്നു. വിശ്വാസത്തിലും ആചാരത്തിലും പ്രവര്‍ത്തനങ്ങളിലും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സഭകളാണ് എല്ലാം മറന്ന് ഒന്നായിരിക്കുന്നത്.
ഇതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം സിഎസ്ഐ മധ്യകേരള മഹായിടവക ദലിത് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പുന:മതപരിവര്‍ത്തനം അഥവാ ഘര്‍വാപസി-സമീപനം, പ്രത്യാഘാതങ്ങള്‍ എന്നതായിരുന്നു വിഷയം. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഉദ്ഘാടനവും മാര്‍ത്തോമ്മാ സഭയിലെ അംഗം ക്ലാസെടുക്കുകയും ചെയ്തു.
മിക്ക സഭകളുടെയും പോഷക സംഘടനകളായ ദളിത് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിലെന്ന വ്യാജേനയാണ് സഭാ നേതൃത്വം ഇത്തരം സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ക്ലാസുകളുടെ നടത്തിപ്പിനും ചിലവുകള്‍ക്കുമായി സംഭാവന ഇനത്തില്‍ വിദേശപണം എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: