റായ്പൂര്‍: പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കളായ രണ്ട് കുട്ടികളെ ചുട്ടുകൊന്നു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ ഗുസിധ് ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഉട്ടായ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വരുന്ന ഘുസിധി ഗ്രാമത്തിലെ ഇരുപത്തിരണ്ടുകാരിയും വിവാഹിതയുമായ യുവതിയെ മഹാവീര്‍ എന്ന യുവാവാണ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. യുവതി ഇയാളില്‍ നിന്ന് രക്ഷപെട്ടതോടെ വീട്ടിലുണ്ടായിരുന്ന ബന്ധുക്കളായ കുട്ടികള്‍ക്ക് മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കത്തിക്കുകയായിരുന്നു. മോഹന്‍ (3), ഭുവനേശ്വര്‍ (6) എന്നീ കുട്ടികള്‍ക്കാണ് ദാരുണാന്ത്യമുണ്ടായത്.
ഖാപ്രി ഗ്രാമത്തില്‍ നിന്നുളള യുവതി വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഘുസിധി ഗ്രാമത്തില്‍ താമസമാക്കിയിട്ട് ഒരു മാസമേ ആയിരുന്നുളളൂ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തന്റെ ഗ്രാമത്തില്‍ നിന്നുളള മഹാവീര്‍ വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവശേഷം ഒളിവില്‍ പോയ മഹാവീറിനു വേണ്ടിയുളള തെരച്ചില്‍ ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: