തിരുവനന്തപുരം: സര്‍ക്കാര്‍ അഴിമതിയുടെ കരിനിഴലിലാണെന്ന് തുറന്നടിച്ച സതീശനെതിരെ എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. സതീശന് അധികാരമോഹിയാണെന്നും കേരളത്തിലെ ഹൈക്കമാന്‍ഡ് ചമയുകയാണെന്നും മന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകളെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.
സതീശന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്ന് കെ.സി ജോസഫും പ്രതികരിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന ആഹ്വാനവുമായി മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയും രംഗത്തെത്തിയത്.
ഇപ്പോഴത്തെ സ്ഥിതിയുടെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് പറഞ്ഞ വി.ഡി സതീശനെതിരേ രൂക്ഷ വിമര്‍ശനമാണ് കൊടിക്കുന്നില്‍ നടത്തിയത്. ഹൈക്കമാന്‍ഡിന്റെ അഭിപ്രായം ഒരു കെപിസിസി പ്രതിനിധിയും പറയേണ്ടെന്ന് വ്യക്തമാക്കിയ കൊടിക്കുന്നില്‍ നേതൃമാറ്റമെന്ന പ്രചാരണത്തിന് പിന്നില്‍ വി.ഡി സതീശനാണെന്നും ആരോപിച്ചു.
മന്ത്രിസഭാ പുനസംഘടനയിലൂടെ മന്ത്രിയാകാനാണ് സതീശന് ലക്ഷ്യമിടുന്നത്. ആന്റണിയുടെയും വി.ഡി സതീശന്റെയും വാക്കുകളെ ഒരു പോലെ കാണാനാകില്ലെന്നും കൊടിക്കുന്നില്‍ ദല്‍ഹിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: