കൊച്ചി: പ്രവാചക നിന്ദ ആരോപിച്ച് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവെ എസ്ഡിപിഐ നേതാവ് ഓടി രക്ഷപ്പെട്ടു. എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം മുന്‍ പ്രസിഡണ്ട് ഹാരിസ് കിഴക്കേക്കരയാണ് അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് രക്ഷപ്പെട്ടത്.
പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പറഞ്ഞു വിട്ട പ്രവര്‍ത്തകരാണെന്ന് പരിചയപ്പെടുത്തി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഹാരിസിനെ റോഡിലേക്ക് ഫോണ്‍ വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് കാര്യം പറഞ്ഞപ്പോള്‍ ഇയാള്‍ എതിര്‍ത്തു. വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവെ ഓടി രക്ഷപ്പെടുകയായിരുന്നു.
കേസില്‍ ഹാരിസിനെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചതാണെന്ന് എസ്ഡിപിഐ പറയുന്നു. എന്നാല്‍ ഇയാളെ ചോദ്യം ചെയ്തിട്ടില്ലെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. കേസില്‍ എന്‍ഐഎ കോടതി അടുത്തിടെ വിധി പറഞ്ഞെങ്കിലും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതില്‍ പ്രധാന പ്രതി ഉള്‍പ്പെടെ അഞ്ച് പേരെ പിടികൂടിയിരുന്നില്ല. 54 പ്രതികളില്‍ 31 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: