ന്യൂദല്‍ഹി: കാശ്മീരിന്റെ സൗന്ദര്യത്തെ തന്റെ മുന്‍ കാമുകി കത്രീന കൈഫിനോട് ഉപമിച്ച് ബോളിവുഡ് നടന് സല്മാന് ഖാന്. കബീര്‍ ഖാന് സംവിധാനം ചെയ്യുന്ന ബജ്റംഗി ഭൈജാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇപ്പോള്‍ കാശ്മീരിലാണ് സല്‍മാനുള്ളത്. കരീന കപൂറാണ് ചിത്രത്തിലെ നായിക. കാശ്മീരിന്റെ പ്രകൃതി സൗന്ദര്യത്തില്‍ മയങ്ങിപ്പോയ സല്മാന് ഖാന് തന്റെ ട്വിറ്റര്‍ പേജിലാണ് കത്രീനയെ ഓര്‍മിക്കുന്നത്.
മഞ്ഞുമൂടി കിടക്കുന്ന കാശ്മീരിലെ മലനിരകളുടെ ചിത്രവും സല്മാന് പോസ്റ്റ ചെയ്തിട്ടുണ്ട്. ട്വീറ്റ് ഇങ്ങനെ: ‘മാഷാ അള്ളാ മാഷാ അള്ളാ സെ യാദ് ആയാ കത്രീന കൈഫ് ഫി കാശ്മീര്‍ സെ ഹെ'(കാശ്മീര്‍ പ്രകൃതി സൗന്ദര്യം കൊണ്ട് സന്പന്നമാണ്. ഇതിന് അപ്പുറം കാശ്മീരിനെ വര്‍ണിക്കാനാവില്ല, മാഷാഅള്ളാ. കത്രീന കൈഫും ഇവിടെ നിന്നുള്ള ആളാണ്)
സല്‍മാനും കത്രീനയും ഒരുമിച്ച് അഭിനയിച്ച് 2012ല്‍ സൂപ്പര്‍ഹിറ്റായ ഏക് ഥാ ടൈഗര്‍ എന്ന സിനിമയിലെ ഗാനത്തിന്റെ വരികളാണ് മാഷാഅള്ളാ എന്നത്. നീണ്ടകാലത്തെ പ്രണയത്തിനു ശേഷമാണ് സല്മാന് ഖാന് കത്രീനയുമായി പിരിഞ്ഞത്. യുവ ബോളിവുഡ് നടന് രണ്‍ബീര്‍ കപൂറാണ് കത്രീനയുടെ ഇപ്പോഴത്തെ കാമുകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: