ലക്നൗ: ഉത്തര്‍ പ്രദേശിലെ കൗശാന്പി ജില്ലയില്‍ മുരി എക്സ്പ്രസ് ട്രെയിന്‍ പാളം നാല് പേര് മരിച്ചു.നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ടാറ്റാനഗര്‍ ജമ്മു താവി (18101) മുരി എക്സ്പ്രസിന്റെ രണ്ട് ജനറല്‍ കോച്ചുകളും നാല് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എസി കോച്ചുകളുമാണ് പാളം തെറ്റിയത്.
ഒഡീഷയിലെ റൗര്ക്കേലയില് നിന്നും ജമ്മുവിലെ താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് സിരുത്തു റെയില്‍വേ സ്റ്റേഷന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ച് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോഗികള്‍ കീഴ്മേല്‍ മറിഞ്ഞു.
എസ്3 മുതല്‍ എസ്6 വരെയുള്ള കോച്ചുകളും, എസി കോച്ചുകളായ ബി1,ബി2,എ1 എന്നിവയും ഒരു ജനറല്‍ കോച്ചുമാണ് മറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു.
റെയില്‍വേ ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് എത്തും മുന്‍പ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അലഹബാദില്‍ നിന്നുള്ള മെഡിക്കല്‍ സംഘം അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂ.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: