ചെന്നൈ: എയര്‍സെല്‍-മാക്സിസ് അഴിമതിക്കേസില്‍ സണ്‍ ടിവി ഗ്രൂപ്പിന്റെ വസ്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജപ്തി ചെയ്തനടപടിയില്‍ ഇടപെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. സണ്‍ ടിവി നെറ്റ്വര്ക്കും കാല് കേബിള്‍സും നല്കിയ ഹര്‍ജി ജസ്റ്റീസ് സത്യനാരായണനാണ് തള്ളിക്കളഞ്ഞത്.
2ജി സ്പെക്ട്രം ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നത് സുപ്രിം കോടതി ആയതിനാല്‍ ഇത് സംബന്ധിച്ച പരാതികള്‍ മേല്‍ക്കോടതിയില്‍ തന്നെ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. കേസിനെതുടര്‍ന്ന് സണ്‍ ടിവി നെറ്റ് വര്‍ക്കിന്റെ 33 ചാനലുകളുടെ ഓഹരികളില്‍ ഒറ്റദിവസം കൊണ്ട് 20ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ദയാനിധി മാരന് ടെലികോം മന്ത്രിയായിരിക്കുമ്പോള്‍ നിയമവിരുദ്ധമായ ഇടപാടുകളിലൂടെ 742.58 കോടി രൂപയാണ് കൈപ്പറ്റിയത്. ഇത് സംബന്ധിച്ചുള്ള എല്ലാ കേസുകളും ഇപ്പോള്‍ സുപ്രിം കോടതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: