എരുമേലി; കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഉച്ച യ്ക്കുശേഷം ഡോക്ടര്‍മാരില്ലാത്തതിനെത്തുടര്‍ന്ന് പൂച്ചയുടെ കടിയേറ്റുവന്ന വീട്ടമ്മയ്ക്ക് ചികിത്സ നിഷേധിച്ചു. ഇന്നലെ രണ്ടുമണിയോടെയായിരുന്നു സംഭവം. എരുമേലി വെട്ടിയാനിക്കല്‍ ഷക്കീലയ്ക്കാണ് പൂച്ചയുടെ കടിയേറ്റത്. സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാരില്ലാത്തതിനാല്‍ വീട്ടമ്മയെ അധികൃതര്‍ മടക്കിയയയ്ക്കുകയായിരുന്നു. ആശുപത്രിയില്‍ ഫോണ്‍വിളിച്ചാല്‍ ഡോക്ടര്‍ വരുമെന്ന് പറഞ്ഞ് കഴിഞ്ഞദിവസമാണ് പുതിയ ബ്ലോക്ക് നാടകീയമായി അധികൃതര്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ രാത്രിയില്‍ പോയിട്ട് പകല്‍പോലും ഡോക്ടര്‍മാരില്ലാത്ത ഗതികേടിലാണ് ആശുപത്രിയുടെ പ്രവര്‍ത്തനമെന്നും നാട്ടുകാര്‍ പറഞ്ഞു.
ശബരിമല വാര്‍ഡിന്റെ പേരു മാറ്റിയും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച മറ്റൊരു കെട്ടിടവും നിലനില്‍ക്കെയാണ് പുതിയബ്ലോക്ക് ഉദ്ഘാടനം ചെയ്തതെന്നും ആശുപത്രി വികസന സമിതി അംഗങ്ങള്‍ തന്നെ പറയുന്നു. പാവപ്പെട്ടവര്‍ക്ക് ആശ്രയമാകേണ്ട ആശുപത്രി ഒരു സ്മാരകമായി തീരാനുള്ള സാദ്ധ്യത അതിവിദൂരമല്ലെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: