പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോ അവഗണനയില്‍. കാലപ്പഴക്കം ചെന്ന ബസുകളാണ് ഏറെയും സര്‍വ്വീസ് നടത്തുന്നത്. ആവശ്യത്തിന് ജീവനക്കാരില്ല, ചോര്‍ന്നൊലിക്കുന്ന ഗാരേജ്, സ്പെയര്‍ പാര്‍ട്സ് ക്ഷാമം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ നട്ടം തിരിയുകയാണ് ഈ ഡിപ്പോ.
നാല്പത് വര്‍ഷം മുമ്പ് പതിനാറ് ഷെഡ്യൂളുമായി തുടങ്ങിയ ഡിപ്പോയില്‍ ഇപ്പോള്‍ നാല്‍പ്പത്തിരണ്ട് ഷെഡ്യൂളുകള്‍ ഉണ്ട്. നാല്പത്തിയെട്ട് ബസുകള്‍ ഉണ്ടെങ്കിലും ഏറെയും ഓടാന്‍ ആവാത്ത നിലയിലാണ്.
ഇരുപത്തിയഞ്ചോളം ഷെഡ്യൂളുകള്‍ മാത്രമാണ് മിക്കപ്പോഴും ഓപ്പറേറ്റ് ചെയ്യുന്നത്. പതിനെട്ട് ഡ്രൈവര്‍മാരുടെയും പന്ത്രണ്ട് കണ്ടക്ടര്‍മാരുടെയും കുറവ് ഉണ്ട്. സാങ്കേതിക വിഭാഗത്തില്‍ പതിനൊന്ന് പേരുടെ കുറവും.
പൊന്‍കുന്നത്തെ നാല് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ സര്‍വ്വീസ് മുടങ്ങിയിട്ട് നാളുകളായി. ഓര്‍ഡിനറി ബസുകള്‍ ഏറെയും കാലപ്പഴക്കം ചെന്നവയാണ്. വഴിയില്‍ കിടക്കാനാണ് മിക്ക ബസുകള്‍ക്കും വിധി. അറ്റകുറ്റപ്പണികള്‍ക്കായി മറ്റ് ഡിപ്പോകളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ് ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: