പാലാ: 1992-ല്‍ ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്കൂളില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെയും പഠിപ്പിച്ച ഗുരുഭൂതരുടെയും സംഗമം നവ്യാനുഭവമായി. 25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ചുകൂടിയത്. അന്നത്തെ സ്കൂള്‍ ഹെഡ്മാസ്റ്ററായ ഫാ.മാത്യു മുണ്ടുവാലയില്‍, അധ്യാപകനായ ശ്രീ. ജോര്‍ജ്, സഹപാഠിയായിരുന്ന താണോലില്‍ ഷിബു ആന്റണി എന്നിവരുടെ വേര്‍പാടില്‍ പ്രത്യേകം അനുസ്മരിച്ചാണ് യോഗം ആരംഭിച്ചത്. ഭരണങ്ങാനത്തുവച്ചു നടന്ന പൊതുസമ്മേളനത്തില്‍ ശ്രീ.ചാക്കോ പൊരിയത്ത് മീറ്റിംഗില്‍ അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ മെഡിക്കല്‍ ഫണ്ടിന്റെ ഔപചാരിക ഉദ്ഘാടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: