ബോബനും മോളിയും എന്ന കുട്ടി കഥാപാത്രങ്ങളിലുടെ ആറ് പതിറ്റാണ്ടുകാലം മലയാള കാര്‍ട്ടൂണ്‍രംഗത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണ്‍ കുലപതിയായിരുന്നു ടോംസ്. വി.ടി.തോമസ് എന്ന ടോംസ് എണ്‍പ്പത്തിയാറാം വയസില്‍ ചിരിയിലൊളിപ്പിച്ചു വെച്ച ചിന്തയുമായി മലയാളിക്ക് സമ്മാനിച്ച ബോബനും മോളിയും ഉണ്ണിക്കുട്ടനെയും തനിച്ചക്കി യവനികയ്ക്കുളളില് മറയുമ്പോള്‍ കേരള കാര്‍ട്ടൂണിന് നഷ്ടപ്പെട്ടത് കാര്‍ട്ടൂണ്‍ രംഗത്തെ പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയെയാണ്
രാഷ്ടിയം അടക്കമുളള സമൂഹത്തിലെ എല്ലാ മേഘലയിലും അസംതൃപ്തിയാണ് അദ്ദേഹം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വരച്ചിട്ടത്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചുവെങ്കിലും ക്രിസ്തീയ സഭകളുടെ ചില അരുതായ്മകള്‍ പോലും പുറത്ത് കാട്ടാന്‍ വളരെ തന്മയത്വത്തോടെ കാര്‍ട്ടൂണ്‍ എന്ന മാധ്യമം അദ്ദേഹം ഉപയോഗിച്ചു.
1929 ജൂണ്‍ 20ന് കര്‍ഷകനായ കുഞ്ഞു തൊമ്മന്റെയും സിസിലി തോമസിന്റെയും മകനായാണ് ജനനം. ചങ്ങനശ്ശേരി എസ്ബി കോളേജില്‍ ഡിഗ്രി പഠനം. തടര്‍ന്ന് മാവേലിക്കര സ്കൂള്‍ ഓഫ് ആര്‍ട്സിലെ പഠനശേഷം ജനത പ്രസ്സില്‍ നിന്ന് പുറത്തിയിറങ്ങിയിരുന്ന കുടുംബ ദീപത്തില്‍ പത്രപ്രവര്‍ത്തകനായാണ് തുടക്കം. 1952 ല്‍ തന്റെ തട്ടകം കാര്‍ട്ടണ്‍ ആണെന്ന് തിരിച്ചറിഞ്ഞ് കുടുംബ ദീപത്തിലും പോക്കറ്റ് കാര്ട്ടൂണുകള് വരച്ചു തുടങ്ങി. ഡെക്കാന്‍ ഹെറാള്‍ഡിലും ശങ്കേഴ്സ് വിക്കിലിയിലും സ്വന്തമായി ഒരു ഇടം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
1955 ല്‍ മലയാള മനോരമയില്‍ കേരളം അവോളം ആസ്വദിച്ച ബോബനും മോളിയും കാര്‍ട്ടൂണ്‍ പരമ്പരയ്ക്ക് തുടക്കമിട്ടു. 30 വര്‍ഷക്കാലത്തെ മനോരമയില്‍ വരച്ച കാര്‍ട്ടൂണുകള്‍ക്ക് മലയാളിയെ കാര്‍ട്ടണ്‍ വായനലോകത്തേക്ക് കൈപിടിച്ചു നടത്താന്‍ ടോംസ് എന്ന കാര്‍ട്ടൂണിസ്റ്റിന് കഴിഞ്ഞു. മനോരമയില്‍ നിന്നും പടിയിറങ്ങിയ അദ്ദേഹം സ്വന്തം ഉടമസ്ഥതയില്‍ ടോംസ് പബ്ലിക്കേഷന്‍സ് ആരംഭിച്ചു.
തന്റെ ചുറ്റുപാടില്‍ നിന്നും കഥാപാത്രങ്ങളെ അന്വേഷിച്ച ടോംസ് ഒരു ചെറുപുഞ്ചിരിക്കു പോലും മടിക്കുന്ന മലയാളിയെ വിയര്പ്പൊലിപ്പിക്കും വിധം ചിരിപ്പിച്ചു വിട്ടില്‍ വന്നു പോകുന്ന വഴി പോക്കര്, കല്യാണത്തിരക്കില്‍ പൊങ്ങച്ചം കാണിച്ചവര്‍ സദസില്‍ വിഢിത്തം പ്രസംഗിച്ച രാഷ്ട്രിയക്കാര്‍ അങ്ങനെ നീളുന്നു ആ പട്ടിക. എങ്കിലും അദ്ദേഹത്തെ പ്രശസ്തിയുടെ വരപ്പെരുക്കത്തിലേക്ക് കൈപിടിച്ച കയറ്റിയത് ബോബനും മോളിയും എന്ന തലതെറിച്ച കുസൃതികളായിരുന്നു അവരെ അദ്ദേഹം കണ്ടെത്തിയത് അയല്‍പ്പക്കത്തെ വിട്ടില്‍ നിന്നും. കുട്ടനാട്ടിലെ ടോംസിന്റെ കുടുംബ വീട്ടില്‍ കുസൃതികള്‍ കാട്ടി കറിങ്ങി ഇറങ്ങി നടന്നവരായിരുന്നു ബോബനും മോളിയും
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് പഞ്ചായത്ത് പ്രസിഡന്റായ ഇട്ടുണ്ണിയെയും ഭാര്യയായ ചേട്ടത്തിയെയും ടോംസ് തന്റെ വരകളിലെക്ക് ആവാഹിച്ചത് ഓരോ മലയാളിയെയും തന്നെയായിരുന്നു പൊട്ടിച്ചിരിയുടെ ഒരു തൃശുര് പൂരം സമ്മാനിക്കാന്‍ ഈ കഥാപാത്രങ്ങളിലൂടെ ടോംസിനു കഴിഞ്ഞു.
വളരെ യാദൃശ്ചികമായാണ് ടോംസിനെ മലയളത്തിന് കാര്‍ട്ടൂണിസ്റ്റായി ലഭിക്കുന്നത്. ചക്കയ്ക്ക് വിഴാന്‍ മടിയായിരുന്നു മുയലിന് ചാകാനും. എന്നിട്ടും അത് സംഭവിച്ചു – താന്‍ കാര്‍ട്ടൂണിസ്റ്റായത് അങ്ങനെയാണെന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി. കാര്‍ട്ടൂണിസ്റ്റ് കൂരമ്പുകള്‍ കണ്ടവര്‍ ആസ്വദിച്ചു ചിരിച്ചെങ്കിലും അമ്പു കൊണ്ടവരില്‍ ചിലര്‍ അദ്ദേഹത്തെ പ്രതിക്കുട്ടിലാക്കാനും നോക്കി.
നമ്മുടെ സമൂഹിക സാഹചര്യങ്ങള്‍ക്കുനേരെ പിടിച്ച കണ്ണാടിയായിരുന്നു ടോംസിന്റെ ഓരോ രചനയും കഥാപാത്രങ്ങളും അവരിലുടെ അദ്ദേഹം നമ്മെ ചിരിപ്പിച്ചു കടന്നു പോകുമ്പോള്‍ ഈ കാര്‍ട്ടൂണ്‍ കുലപതി വരും. തലമുറയ്ക്ക് തന്റെ മഷി നിറച്ച തുലിക ഇവിടെ ബാക്കി വയ്ക്കുന്നു ഒപ്പം ഒരു പിടി കഥാപാത്രങ്ങളെയും. തനിക്ക് പിമ്പേ വരുന്ന കാര്‍ട്ടൂണ്‍ തലമുറയ്ക്ക് ടോംസ് അവയെ കൈമാറുന്നു ഈ പോരട്ടം ഇനിയും വരും നാളിലും തുടരാന്‍ …… കണ്ണിര് പ്രണാമം
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: