കൊച്ചി: സമൂഹത്തില്‍ നടക്കുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കേണ്ട ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദഗൗഡ. ജന്മഭൂമിയുടെ 40-ാം വാര്‍ഷിക സമാപന സമ്മേളനവും പ്രവര്‍ത്തക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് നടക്കുന്ന അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ടില്ലെന്ന് നടിക്കുന്നത് ശരിയായ പത്രധര്മ്മമല്ലെന്നും അദ്ദേഹം പറഞ്ഞു.
സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക പ്രവര്‍ത്തകരില്‍പ്പെട്ട കെ. രാമന്‍പിള്ളയെയും മുന്‍ മുഖ്യപത്രാധിപര്‍ പി. നാരായണനെയും ആദരിച്ചു. എഡിറ്റര്‍ ലീലാ മേനോന് രചിച്ച കാലത്തിന്റെ കൈയൊപ്പുകള്‍ എന്ന പുസ്തകം പി.നാരായണന് കെ.രാമന്‍പിള്ളക്ക് നല്കി പ്രകാശനം ചെയ്തു.
മുന്‍ മുഖ്യ പത്രാധിപന്മാരായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പി.നാരായണന്, ഹരി എസ് കര്‍ത്ത, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മികവ് പുലര്‍ത്തിയ വിവിധ വകുപ്പുകളിലെ ജന്മഭൂമി ജീവനക്കാര്‍ക്ക് വിജയകുമാര്‍ ഉപഹാരങ്ങള്‍ നല്കി. ജനറല്‍ മാനേജര്‍ കെ. ബി ശ്രീകുമാര്‍ സ്വാഗതവും സീനിയര്‍ മാനേജര്‍ എന്‍. ഉത്തമന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: