സര്‍വ്വ സമത്വം കൊട്ടിഘോഷിക്കപ്പെടുമ്പോഴും രാഷ്ട്രത്തിന്റെ ഭരണഘടന അത് ഉറപ്പു നല്കുമ്പോഴും ഭാരതത്തിലെ ദളിതര്‍ക്ക് എത്തിച്ചേരുക അപ്രാപ്യമായി ഒരിടമുണ്ട് . എവിടെയെന്നറിയാമോ ? സിപിഎമ്മിന്റെ പരമോന്നത കേന്ദ്ര സഭയായ സാക്ഷാല്‍ പോളിറ്റ് ബ്യൂറോയാണത് .
കഴിഞ്ഞ അര നൂറ്റാണ്ടായി ഒരു ദളിതന് പോലുമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ .പാവങ്ങളുടെയും ദളിതരുടെയും പാര്‍ട്ടി എന്ന് പാര്‍ട്ടി നേതാക്കന്മാര് അവകാശവാദം നിരത്തുമ്പോഴും അവരുടെ മുന്പില് പല്ലിളിച്ചു നില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യം ആണത് . പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞു വച്ച നിരവധി പ്രവര്‍ത്തകര്‍ അടിസ്ഥാന വിഭാഗങ്ങളില്‍ നിന്ന് ഉണ്ടായിരുന്നിട്ടും ഇന്നുവരെ ആര്‍ക്കും പോളിറ്റ് ബ്യൂറോയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല ഈ കാലയളവില്‍.
അതുകൊണ്ടുതന്നെ ജനറല്‍ സെക്രട്ടറി പദവും അവര്‍ക്കന്യമായിരുന്നു എക്കാലവും. കഴിഞ്ഞ അര നൂറ്റാണ്ടിന്റെ ചരിത്രം നമുക്കൊന്ന് പരിശോധിക്കാം.
1964 ലാണ് പിളര്‍പ്പിനെ തുടര്‍ന്ന് സിപിഎമ്മിന്റെ പിറവി. അന്നുമുതല്‍ 78 വരെ തുടര്‍ച്ചയായി മൂന്നുതവണ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പി സുന്ദരയ്യ ആയിരുന്നു. ആന്ധ്രയിലെ മുന്നാക്ക സമുദായമായ റെഡ്ഡി സമുദായാംഗമായിരുന്നു അദ്ദേഹം.
1978 മുതല്‍ 92 വരെ തുടര്‍ച്ചയായി സാക്ഷാല്‍ ഏലംകുളത്ത് മനയ്ക്കല്‍ ശങ്കരന് നമ്പൂതിരിപ്പാട് . മരണം വരെ തന്റെ പേരില്‍ നിന്ന് പോലും ജാതിപ്പേര് എടുത്തു മാറ്റാത്ത , ബ്രാഹ്മണ വിധി അനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തതിനാല്‍ മാത്രം പൂണൂല് അഴിച്ചു വച്ച , അമ്മയുടെ മരണാനന്തര ക്രിയകള്‍ വീണ്ടും പൂനൂലണിഞ്ഞു ബ്രാഹ്മണ വിധിയാം വണ്ണം നടത്തിയ, മക്കളെയെല്ലാം ഒത്തുള്ള ഇല്ലത്ത് നിന്ന് മാത്രം വിവാഹം കഴിപ്പിച്ച ആഡ്യന്‍ നമ്പൂതിരി .
1992 മുതല്‍ 2005 വരെ ഹര് കിഷന് സിംഗ് സുര്‍ജീത് . നിരീശ്വര വാദി എന്ന് സ്വയം വിശേഷിപ്പിച്ചപ്പോഴും മരണം വരെ മത ചിഹ്നങ്ങള്‍ അണിഞ്ഞു ജീവിച്ച സിഖ് മത വിഭാഗക്കാരനായിരുന്നു അദ്ദേഹം
2005 മുതല്‍ 2015 വരെ പ്രകാശ് കാരാട്ട്. പാലക്കാട് വേരുകളുള്ള ജന്മി നായര്‍ സമുദായംഗം .
2015 മുതല്‍ ആന്ധ്രാ ബ്രാഹ്മണനായ സീതാറാം യെച്ചൂരി
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതിന് ഒരു അപവാദം ആയിരുന്നില്ല. പാര്‍ട്ടിയുടെ പ്രഥമ ജനറല്‍ സെക്രട്ടറി ആയിരുന്ന പി സി ജോഷി . 1935 മുതല്‍ 47 വരെ ആ സ്ഥാനത്തിരുന്ന ഇദ്ദേഹം ഉത്തരേന്ത്യന്‍ ബ്രാഹ്മണന് ആയിരുന്നു. അദ്ദേഹത്തിന്റെയും മറ്റൊരു ബ്രാഹ്മണനായ സാക്ഷാല്‍ ഡാങ്കെ യുടെയും പിടിയിലായിരുന്നു തുടക്കം മുതല്‍ തന്നെ പാര്‍ട്ടി
എന്തുകൊണ്ടായിരിക്കാം പാര്‍ട്ടിക്ക് ജീവനും ജീവിതവും നല്കി അതിനെ വളര്‍ത്തിയ ദളിത് സമുദായാംഗങ്ങള്‍ പരമോന്നത സഭയില്‍ നിന്നും പദവിയില്‍ നിന്നും എക്കാലത്തേക്കും മാറ്റി നിര്ത്തപ്പെട്ടിട്ടുണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: