തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മതപാഠശാലകള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയിരുന്ന തുക വകമാറ്റി ചെലവഴിക്കുന്നു എന്ന് മതപാഠശാല കോര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. നാളിതുവരെ നാമമാത്രമായ മതപാഠശാലകള്ക്കുമാത്രമേ പ്രതിവര്‍ഷം 1000 രൂപ ഗ്രാന്റായി നല്‍കിയിട്ടുള്ളൂ. 250 ല്‍ പരം മതപാഠശാലാ അദ്ധ്യാപകരടങ്ങിയ കോര്‍ഡിനേഷന്‍ കമ്മിറ്റി നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രതിമാസം 500 രൂപ പോലും നല്‍കിയിട്ടില്ല. ഏതാണ്ട് 4000 കുട്ടികള്‍ വിവിധ മതപാഠശാലകളില്‍ പഠിക്കുന്നുണ്ട്. മറ്റ് മതങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടനവധി ഗ്രാന്റുകള്‍ നല്കുമ്പോള് ഹിന്ദുക്കളോടു മാത്രമാണ് ഈ വിവേചനം. കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിലും 80 ലക്ഷം രൂപയും 85 ലക്ഷം രൂപയും മതപാഠശാലകള്‍ക്ക് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഈ ഫണ്ട് ലാപ്സാകുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ഹൈന്ദവസംഘടനകള്‍ ശബ്ദമുയര്‍ത്തും. ആധുനിക കാലഘട്ടത്തിലെ കുട്ടികള്‍ക്കായി ഭഗവത്ഗീതയെ അടിസ്ഥാനമാക്കിയുള്ള പഠനവും വ്ക്തിത്വവികസനവും കര്‍മ്മയോഗം,ജ്ഞാനയോഗം എന്നിവയെ ആസ്പദമാക്കി മതപാഠശാല കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമായ പ്രോജക്ട് റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ചെങ്കിലും ബോര്‍ഡ് ഇതുവരെ പരിഗണിച്ചില്ല. കാലാകാലങ്ങളായി മതപാഠശാലാഗ്രാന്റ് നഷ്ടപ്പെടുത്തുന്നതിലൂടെ സമൂഹത്തെ വഞ്ചിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്യുന്നതതെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. അടിയന്തരമായി 1200 ക്ഷേത്രങ്ങളിലും മതപാഠശാകളും ഗീതാപഠനവും സാദ്ധ്യമാക്കണമെന്നും കമ്മിറ്റി പ്രതിനിധികളായ പ്രദീപ്. കെ.നായര്‍, അനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: