നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരെയെല്ലാം ഇലക്ഷന് ഡ്യൂട്ടിക്കു നിയമിക്കുന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകും.
ശനിയാഴ്ച്ച മുതല്‍ വോട്ടെണ്ണല്‍ നടക്കുന്ന 19 വരെ ആറു ദിവസങ്ങളാണ് സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് പോളിങ് ബൂത്തുകളിലും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുമായി ഇലക്ഷന് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവധിക്കാലമായതിനാല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ അവധിയെടുക്കുന്നതും ഇലക്ഷന് ഡ്യൂട്ടി മൂലം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ അഭാവവുമെല്ലാം ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കും. സംസ്ഥാനത്തെ വാളയാര്‍, കുമളി തുടങ്ങിയ അതിര്‍ത്തി ചെക്പോസ്റ്റുകളുള്പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥരുടെ കുറവുണ്ടാകുന്നത്.
സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനമാണ് ഏറെ താറുമാറാവുന്നത്. അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നാലു ദിവസങ്ങളിലുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ കുറവു മൂലം ഗതാഗതക്കുരുക്കിനു പുറമെ സ്പിരിറ്റുള്‍പ്പെടെയുള്ള കള്ളക്കടത്തിനും നികുതിവെട്ടിച്ചുള്ള ചരക്കു കടത്തിനും സുഗമപാതയൊരുക്കും.
സംസ്ഥാനത്തെ പ്രധാന അതിര്‍ത്തി ചെക്പോസ്റ്റായ വാളയാറില്‍ 232 ജിവനക്കാര്‍ വേണ്ടിടത്ത് നിലവില്‍ 187 ജീവനക്കാരാണുള്ളതെന്നിരിക്കെ ഇതില്‍ നൂറോളം പേരെയെങ്കിലും ഇലക്ഷന് ഡ്യൂട്ടിക്കായി നിയമിച്ചെന്നാണറിയുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ചരക്കു വാഹനങ്ങളും സ്വകാര്യ-ടൂറിസ്റ്റ് വാഹനങ്ങളും കടന്നുപോകുന്ന സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ മതിയായ ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ ചെക്പോസ്റ്റിലെ ജീവനക്കാരെ ഇലക്ഷന് ഡ്യൂട്ടിക്ക് നിയമിക്കുന്നതുമൂലം സര്‍ക്കാരിന് വമ്പിച്ച സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജീവനക്കാരുള്ള വാളയാര്‍ ചെക്പോസ്റ്റില്‍നിന്നാണ് ഇലക്ഷന് ഡ്യൂട്ടിപോലുള്ള സാഹചര്യങ്ങളില്‍ ഡപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ മറ്റ് ചെക്പോസ്റ്റുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത്.
എന്നാല്‍ നിലവില്‍ മതിയായ ജീവനക്കാരില്ലാതെ സംസ്ഥാനത്തെ ചെക്പോസ്റ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാവുമ്പോഴാണ് മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ച് ചെക്പോസ്റ്റുകളിലെ ജീവനക്കാരെ ഇലക്ഷന് ഡ്യൂട്ടിക്ക് നിയമിക്കുന്നത്.
രണ്ടാം ശനി, ഞായര്‍ എന്നിവ കഴിഞ്ഞു വരുന്ന തിങ്കള്‍ ദിവസത്തിലാണ് ഇലക്ഷന് നടക്കുന്നതെന്നിരിക്കെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ അഭാവം ഇതര ആവശ്യങ്ങള്ക്കായെത്തുന്നവരെ ശരിക്കും ദുരിതത്തിലാക്കും.
സാധാരണ ഗതിയില്‍ വെള്ളി, ശനി ദിവസങ്ങളിലാണ് സംസ്ഥാനത്തെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി കേരളത്തിലേക്ക് കൂടുതല്‍ ചരക്കു വാഹനങ്ങള്‍ എത്തുന്നതെന്നിരിക്കെ ഇത്തവണ തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് വരുന്നതെന്നതിനാല്‍ ചെക്പോസ്റ്റുകളില്‍ കൂടുതല്‍ വാഹനങ്ങളെത്തുന്നതുമൂലം ഗതാഗതക്കുരുക്കിന് പുറമെ ക്ലിയറന്‍സ് സംബന്ധിച്ച പ്രതിസന്ധികളും രൂക്ഷമാവുമെന്നതില്‍ സംശയമില്ല.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍നിന്നും സംസ്ഥാനത്തെ വാണിജ്യനികുതി വകുപ്പിന്റെ ചെക്പോസ്റ്റുകളെ ഒഴിവാക്കണമെന്നറിയിച്ച് തെരഞ്ഞെടപ്പു കമ്മീഷന് ജീവനക്കാര്‍ നേരത്തെ കത്ത് നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അധികൃതര്‍ അവഗണിച്ചമട്ടാണ്.
ചെക്പോസ്റ്റുകളില്‍ ഓരോ ജീവനക്കാരനും രണ്ടുദിവസത്തില്‍ മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ ജോലിയെടുക്കണം. ഓരോ കൗണ്ടറിലും 8 മണിക്കൂര്‍ ഡ്യൂട്ടി സമയത്തില്‍ 100 മുതല്‍ 120 വാഹനങ്ങളുടെ വരെ രേഖകളുടെ പരിശോധനക്കു പുറമെ വാഹന പരിശോധനയും കഴിഞ്ഞ് കടത്തിവിടണം. ഉച്ചക്ക് 2 മണിക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന് രാത്രി 10 മണിക്ക് ഷിഫ്റ്റ് അവസാനിപ്പിച്ചാലും വീണ്ടും രാവിലെ 6 മണിക്ക് ഡ്യൂട്ടിക്ക് കയറണം. എന്നാല്‍ ചെക്പോസ്റ്റുകളിലെ ജോലികള്‍ക്കു പുറമെ തെരഞ്ഞെടുപ്പു ഡ്യൂട്ടികൂടി
അടിച്ചേല്‍പ്പിക്കുന്നതിലൂടെ ജീവനക്കാരെ ശാരീരികമായും മാനസികമായും തളര്‍ത്തുമെന്ന അവസ്ഥയിലേക്കെത്തിക്കുകയാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. മാത്രമല്ല ദിനംപ്രതി സര്‍ക്കാര്‍ ഓഫീസുകളില്‍ ആയിരക്കണക്കിന് ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ ദുരിതത്തിലാവുക മാത്രമല്ല ചെക്പോസ്റ്റുകളിലെ ഉദ്യോഗസ്ഥരുടെ അഭാവം മൂലം സംസ്ഥാന സര്‍ക്കാരിന് നികുതി വരവിലൂടെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണുണ്ടാവുന്നത്.
ഇത്തവണത്തെ വോട്ടെണ്ണല്‍ ദിനങ്ങള്‍ നാലും പ്രവൃത്തി ദിനമാണെന്നതിനാല്‍ തീര്‍ത്തും ഈ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും ചെക്പോസ്റ്റുകളുടേയും പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: