ന്യൂദൽഹി: സോഷ്യൽ മീഡിയ ഫലപ്രദമായി വിനിയോഗിക്കുന്ന കേന്ദ്രമന്ത്രിമാരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജും കേന്ദ്ര വൈദ്യുത മന്ത്രി പീയുഷ് ഗോയലുമാണ് രണ്ടാം സ്ഥാനം പങ്കിട്ടത്. ഇടി മാഗ്സിനും കാലിഫോർണിയയിലെ ഫ്രോൾ സോഷ്യൽ ഇന്റലിജൻസ് ഏജൻസിയും ചേർന്ന് നടത്തിയ പഠനത്തിലാണ് മോദി ഒന്നാം സ്ഥാനത്തെതിയത്.
കേന്ദ്രമന്ത്രിമാർ നവമാധ്യമങ്ങളിൽ അനുദിനം പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇന്റലിജൻസ് ഏജൻസി വിശദമായി പഠനം നടത്തിയിരുന്നു. പ്രധാനമന്ത്രി മോദിക്ക് 78% ശതമാനം അനുകൂലമായ പ്രതികരണമാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നതെന്ന് പഠനത്തിൽ വ്യക്തമായി. സുഷമ്മ സ്വരാജിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും 59 ശതമാനം അനുകൂലമായ നിലപാടാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.
മോദിക്ക് നവമാധ്യങ്ങളിൽ ഉള്ള സ്വാധീനമാണ് ഈ പഠനത്തിൽ നിന്നും വ്യക്തമാകുന്നതെന്ന് ഫ്രോൾ ഏജൻസിയുടെ സ്ഥാപകൻ അമർപ്രീത് കൽകാത് അഭിപ്രായപ്പെട്ടു. ജനങ്ങളുമായി കൂടുതൽ അടുക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. ജനങ്ങൾക്ക് ഫലപ്രദമായിട്ടുള്ള സന്ദേശങ്ങളാണ് പ്രധാനമന്ത്രി തന്റെ നവമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്മൃതി ഇറാനി, രാജ്നാഥ് സിംഗ് എന്നിവർ മൂന്നാം സ്ഥാനത്തും അരുൺ ജെയ്റ്റ്ലി, സുരേഷ് പ്രഭു എന്നിവർ നാലാം സ്ഥാനത്തുമുണ്ട്. ജനങ്ങളുമായി കൂടുതൽ ആശയവിനിമം സാധ്യമാക്കുവാൻ നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധയുള്ള സർക്കാരാണ് ഇപ്പോഴുള്ളതെന്നും ഏജൻസി വ്യക്തമാക്കുന്നുണ്ട്. ജനങ്ങളുടെ പരാധീകൾ, അഭിപ്രായങ്ങൾ എല്ലാം തന്നെ കേന്ദ്രമന്ത്രിമാർ നവമാധ്യമങ്ങളിലൂടെ സ്വീകരിക്കുന്നുണ്ടെന്നും ഏജൻസി സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: