കേരളമണ്ണില്‍ താമര വിരിയിക്കില്ല എന്നു പറഞ്ഞവരെ വെല്ലുവിളിച്ച് കേരളത്തില്‍ പൊന്‍ താമര വിരിയിച്ച് ഒ രാജഗോപാല്‍. അമ്മമലയാളം നീണ്ട 34 വര്‍ഷത്തെ ഗര്ഭകാലശേഷം അരുമത്താമര മലരുകളെ പ്രസവിച്ചിരിക്കുന്നു. അന്ധകാരം മാറിയിരിക്കുന്നു സൂര്യന് ഉദിച്ചിരിക്കുന്നു താമര വിരിഞ്ഞിരിക്കുന്നു.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം പിടിച്ചെടുക്കുന്നതിനേക്കാള്‍ പ്രാധാന്യം കാണുന്നതും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നതിനേക്കാള്‍ വലുതായി കാണുന്നതും ബിജെപി ഒരിക്കലും നിയമസഭ കാണരുത് എന്നതായിരുന്നു. അതുകൊണ്ടുതന്നെ രാജേട്ടന്റെ വിജയം വിലമതിക്കാനാവാത്തതാണ്. അതുല്യവുമാണ്.
രാജേട്ടന് ഇത്തവണ മത്സരിക്കില്ലെന്ന തീരുമാനമാണ് എടുത്തത്. പാര്‍ട്ടി നിര്‍ബന്ധിച്ചു പിന്വലിപ്പിച്ചില്ലായിരുന്നെങ്കില് നമുക്ക് ഇന്ന് കേരള നിയമ സഭയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലായിരുന്നു. ഇത് എല്ലാ ബിജെപി സ്ഥാനര്‍ത്ഥികള്‍ക്കും പ്രചോദനവും പാഠവും ആണ്. അഞ്ച് സീറ്റില്‍ നിന്നും ആസ്സാം ഇന്ന് ബിജെപി ഭരിക്കുന്നെങ്കില്‍ കേരളം ഭരിക്കാന്‍ അധിക കാലം വേണ്ട. ഇനിയുള്ള ദിവസങ്ങളല്ല ഓരോ നിമിഷങ്ങളും നമ്മള് കര്‍മ നിരതരാകാന്‍ ഈ ഒരു സീറ്റിന്റെ വിജയം നമുക്ക് പ്രചോദനം നല്കുന്നു.
ഒരു നിയമ സഭാ സാമാജികന് എങ്ങനെ ആയിരിക്കണം എന്ന് ഇനി രാജേട്ടനില്‍ നിന്നും പഠിക്കാം, ഇനി വരാന്‍ പോകുന്ന ഭാവി ബിജെപി എംഎല്‍എമാര്‍ക്ക് ഇദ്ദേഹത്തിനോളം നല്ല ഒരു മാതൃക കിട്ടാനില്ല. രാജേട്ടന്റെ എംഎല്‍എ പദവി ഒരു ചരിത്രം തന്നെയാകും എന്തുകൊണ്ടും.
ഒരു പക്ഷെ , പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്ന് പറയുവനാകും. പക്ഷെ എന്നെപോലെ അനേകങ്ങള്ക്കു ഇതു കാല് നൂറ്റാണ്ടിലേറെ നീണ്ടുനിന്ന കാത്തിരിപ്പിന്റെ സഭലമായ അന്ത്യമാണ്. കന്നി വോട്ടിന്റെ മഷി കൈയില്പ്പതിയുന്നതിനും മുന്‍പ് തോന്നിതുടങ്ങിയ അഭിനിവേശം. ജയം ഒരു വിദൂര സ്വപ്നം പോലും അല്ലാതിരിന്നിട്ടുകൂടി പഞ്ചയത് തിരഞ്ഞെടുപ്പ് മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു വരെ ഒരിക്കലും മാറി ചിന്തിച്ചില്ല. എന്റെ മണ്ഡലത്തില്‍ വിജയിക്കില്ലങ്കിലും കേരളത്തില്‍ എവിടെയെങ്കിലും താമര വിരിയുന്നത് കാത്തു ഫല പ്രഖ്യാപന ദിനങ്ങളില്‍ വൈകുവോളും വാര്‍ത്തകള്‍ക്കു കാതോര്‍ത്തിരുന്നു. രാജേട്ടനും മാരാര്‍ ജി യുമൊക്കെ അവസാന വട്ടം വരെ മുന്നിട്ടു നിന്നിട്ടും വിജയം കൈപ്പിടിയില്‍ ആകാതെ പോകുന്നതും പലവട്ടം കണ്ടു. ഇപ്പോള്‍ രാജേട്ടനിലൂടെ തന്നെ ആദ്യ താമര വിരിയുമ്പോള്‍ ഒട്ടൊരു ആവേശത്തോടെ തന്നെ വിളിച്ചോട്ടെ… വന്ദേ… മാതരം
ഇന്ത്യ മഹാരാജ്യമാകുന്ന വിശാലമായ താമരക്കുളത്തിലെ ഒരു മൂല മാത്രമാണ് കേരളം … ഇടതു വലതു ചെളളുകള്‍ പതിനെട്ടടവും പയറ്റിയിട്ടും നരേന്ദ്ര മോദിയെന്ന സൂര്യതേജസ്സിന്റെ കിരണങ്ങളേറ്റ് രാജഗോപാല്‍ എന്ന താമര വിരിഞ്ഞു കഴിഞ്ഞു. കൊടും തണുപ്പുള്ള ആസ്സാം കാവി പുതപ്പണിഞ്ഞു കഴിഞ്ഞു. ഏതു കുളത്തില്‍ താമര വിരിയുന്നുവോ അവിടെ മറ്റു ചെടികള്‍ നശിച്ചിരിക്കും…അതാണ് ചരിത്രം.. എക്സിറ്റ് പോള്‍ അനുകൂലമായിട്ടും അക്രമവും വെറും 30 പേരെ കളളവോട്ട് ചെയ്യിച്ചും എല്‍ഡിഎഫ് വിജയത്തിന്റെ ശോഭ കൊടുത്തി.. കോണ്‍ഗ്രസ്സിന് ഇനിയൊരു ഉയിര്‍ത്തെഴുന്നേല്‍പ്പില്ല… അന്ത്യകൂദാശ കര്‍മ്മം മാത്രം ബാക്കി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: