വാഷിങ്ടൺ: താലിബാൻ ഭീകരവാദി നേതാവ് മുല്ല മൻസൂറിനെ അമേരിക്കൻ വ്യോമസേന കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാൻ-പാക്കിസ്ഥാൻ അതിർത്തി ഗ്രാമത്തിൽ വച്ചാണ് മുല്ല മൻസൂറും മറ്റ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്.
അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഏതു വിധേയനെയും മുല്ല മൻസൂറിനെ വധിക്കണമെന്ന് വ്യോമസേനയ്ക്ക് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രോൺ വിമാനത്തിന്റെ ആക്രമണത്തിലൂടെ ഭീകരനെ ഇല്ലാതാക്കാനായത്. രാവിലെ ആറ് മണിയോട് കൂടിയാണ് മുല്ല മൻസൂറും സംഘവും വസിച്ചിരുന്ന വീടിനു നേരെ ആളില്ലാ വിമാനം റോക്കറ്റ് ആക്രമണം നടത്തിയത്.
താലിബാൻ നേതാവായ മുല്ല മൻസൂർ അഫ്ഗാൻ അതിർത്തി പ്രദേശത്തും കാബൂളിലും ആക്രമ പരമ്പരകൾക്ക് നേതൃത്വം നൽകിയിരുന്നു. സാധാരണക്കാർക്കും, പോലീസ്, സൈനിക ഉദ്യോഗസ്ഥർക്കും വൻ വെല്ലുവിളിയാണ് മുല്ല മൻസൂർ ഈ പ്രദേശത്ത് സൃഷ്ടിച്ചിരുന്നത്. നേരത്തെ താലിബാൻ നേതാക്കളും അഫ്ഗാൻ സർക്കാറും തമ്മിൽ സമാധാന ചർച്ചകൾക്കായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ഇവർക്ക് തടസമായി മുല്ല ഉമർ രംഗത്തിയത് തിരിച്ചടിയായിരുന്നു.
മുല്ല മൻസൂറിനെ വധിക്കാൻ സാധിച്ച അമേരിക്കൻ സൈന്യത്തെ വൈറ്റ് ഹൗസ് അഭിനന്ദിച്ചു. ഭീകരവാദത്തിനെതിരെ നേടിയ വൻ വിജയമാണ്. അഫ്ഗാൻ സൈന്യത്തിനും രാജ്യത്തിനും ഇതിൽ ഏറെ അഭിമാനിക്കാൻ വകയുണ്ടെന്നും വൈറ്റ് ഹൗസ് പ്രതി നിധികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: