മോദി സര്‍ക്കാരിനെ എങ്ങനെയൊക്കെ അനുകരിക്കാന്‍ കഴിയുമെന്ന് റിസര്‍ച്ച് നടത്തി പിഎച്ച്ഡി എടുക്കാനുള്ള ശ്രമമാണ് പിണറായി സര്‍ക്കാര്‍. ആദ്യം ഫോണ്‍ പ്രചാരണം കോപ്പിയടിച്ചു, മോദി മന്ത്രിസഭ മൈതാനത്തുവച്ചു സത്യപ്രതിജ്ഞ ചെയ്തത് കോപ്പിയടിച്ചു, മോദി മന്ത്രിസഭയുടെ നിക്ഷേപക സൗഹാര്‍ദ്ദ നയങ്ങള്‍ അതുപോലെ അനുകരിച്ചു ഒരുപടി കൂടെ കടന്നു കേരളത്തില്‍ ഏതു കുത്തകകള്‍ക്കും സ്വാഗതം എന്നു വിളിച്ചുപറഞ്ഞു.
ഇതാ ബജറ്റും മോദി സര്‍ക്കാരിനെ അനുകരിച്ചു. വികസന കാര്യങ്ങള്‍ക്കുവേണ്ടി നികുതിയിനത്തില്‍ വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നതുള്പ്പെടെ പരിഷ്കാരങ്ങളോടെ ഇടതുപക്ഷ ശൈലിയില്‍നിന്നും വ്യത്യസ്തമായ ബജറ്റ് വന്നിരിക്കുന്നു. കേരളത്തിന് നല്ലതിനാണെങ്കില്‍ അനുകരിക്കുന്നത്
തെറ്റല്ല.
ജിതിന് പി.ജി.
മനുഷ്യന്റെ പ്രധാന ഭക്ഷ്യവസ്തുവായ തെര്‍മോകോളിനും മൊട്ടുസൂചിയ്ക്കും വില കുറച്ചിട്ടുണ്ട് .പിന്നെ ഐസക്ക് സാര്‍ ഫെയ്സ് ബുക്കിലൂടെ കൃഷിചെയ്ത പച്ചക്കറികള്‍ വിപണിയില്‍ ഇറക്കാനും തുക മാറ്റിവച്ചിട്ടുണ്ട്. കേന്ദ്രബഡ്ജറ്റ് വന്നപ്പോള്‍ പൊന്നുരുക്കിയ പൂച്ചകള്‍ എല്ലാം ചത്തിട്ടില്ല എന്ന് വിശ്വസിക്കുന്നു.
ശിവപ്രസാദ് മണിക്കുഴിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: