കണ്ണൂര്‍: കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന സമ്മേളനം 20 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20 ന് രാവിലെ 10 മണിക്ക് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ നഗരത്തില്‍ ജീവനക്കാരുേടയും കുടുംബാംഗങ്ങളുടേയും പ്രകടനം നടക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ പൊതുസമ്മേളനം നടക്കും. വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും. 21 ന് ആദ്യകാല നേതാക്കളെ ആദരിക്കും. സഹകരണ സമ്മേളനം, കലാപരിപാടികള്‍ എന്നിവ നടക്കും. 22 ന് യാത്രയയപ്പ് സമ്മേളനവും സമാപന പരിപാടിയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ എന്‍.വി.അജയകുമാര്‍, പി.എസ്.മദുസൂദനന്മുകുന്ദന്, എസ്.ടി.ജയ്സണ്‍, കെ.പി.സഹദേവന്, എം.പ്രകാശന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: