കേന്ദ്രസര്‍ക്കാരിന് കീഴില്‍ കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇക്കൊല്ലം നടത്തുന്ന സിനിമ, ടെലിവിഷന്‍ പോസ്റ്റുഗ്രാഡുവേറ്റ് കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി www.srfti.ac.in
എന്ന വെബ്സൈറ്റിലൂടെ മെയ് 10 വരെ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്.
സിനിമ കോഴ്സുകള്‍: മൂന്നുവര്‍ഷത്തെ പോസ്റ്റ്ഗ്രാഡുവേറ്റ് പ്രോഗ്രാമില്‍ ഡയറക്ഷന്‍ ആന്റ് സ്ക്രീന്‍പ്ലേ റൈറ്റിങ്, പ്രൊഡ്യൂസിങ് ഫോര്‍ ഫിലിം ആന്റ്ടെലിവിഷന്, സൗണ്ട് റിക്കോര്‍ഡിങ് ആന്റ് ഡിസൈന്‍, സിനിമോട്ടോഗ്രാഫി, എഡിറ്റിംഗ്, അനിമേഷന്‍ സിനിമ എന്നിവ സ്പെഷ്യലൈസ് ചെയ്ത് പഠിക്കാം. ഓരോന്നിലും 12 സീറ്റുകള്‍ വീതം.
ടെലിവിഷന്‍ കോഴ്സുകള്‍: രണ്ടുവര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാമില്‍ റൈറ്റിംഗ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ മാനേജ്മെന്റ്, വീഡിയോഗ്രാഫി ഫോര്‍ ഇലക്ക്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, പ്രൊഡ്യൂസിംഗ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, എഡിറ്റിംഗ് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ, സൗണ്ട് ഫോര്‍ ഇലക്ട്രോണിക് ആന്റ് ഡിജിറ്റല്‍ മീഡിയ എന്നിവ സ്പെഷ്യലൈസേഷനുകളാണ്. 5 സീറ്റുകള്‍ വീതം. ആകെ 30 പേര്‍ക്കാണ് പ്രവേശനം.
പ്രവേശനയോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം. അനിമേഷന്‍ സിനിമ കോഴ്സ് പ്രവേശനത്തിന് ഡ്രോയിംഗില്‍ പ്രാവീണ്യം കൂടി വേണം.
തെരഞ്ഞെടുപ്പ്: മെയ് 21 ന് തിരുവനന്തപുരം, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, മുംബൈ, ദല്‍ഹി, ഗുവഹാട്ടി, ഭോപ്പാല്‍, ലക്നൗ, പാറ്റ്ന, റായ്പൂര്‍, ഭുവനേശ്വര്‍, അഹമ്മദാബാദ്, ഇറ്റാനഗര്‍, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയും തുടര്‍ന്നുള്ള ഓറിയന്റേഷന്‍ കോഴ്സ്, ഇന്റര്‍വ്യു എന്നിവയുടെയും അടിസ്ഥാനത്തിലാണ് സെലക്ഷന്.
സെമസ്റ്റര്‍ ട്യൂഷന്ഫീസിന് 27500 രൂപ വീതമാണ്. അഡ്മിഷന്‍സമയത്ത് 81750 രൂപ അടയ്ക്കണം. തുടര്‍ന്നുള്ള സെമസ്റ്ററുകളില്‍ വിവിധ ഇനങ്ങളിലായി 32750 രൂപ അടയ്ക്കേണ്ടിവരും. കൂടുതല്‍ വിവരങ്ങള്‍ ംംം.ൃെളശേ.മര.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും. വിലാസം: സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇഎം ബൈപാസ് റോഡ്, പി.ഒ പഞ്ചസാഗര്, കൊല്‍ക്കത്ത-700094.
പ്രതികരിക്കാൻ ഇവിടെ എഴുതുക: