മുണ്ടക്കയം: ദ്വാപരയുഗത്തിന്റെ അവശേഷിപ്പുകളുണ്ടെന്ന് ഐതിഹ്യങ്ങള്‍ പറയുന്ന പാഞ്ചാലിമേട്ടിലും വന്‍ കുരിശു കൃഷി. കോട്ടയം കുമളി ദേശീയപാത 183ല്‍ മുറിഞ്ഞപുഴയില്‍ നിന്നും നാലര കിലോമീറ്റര്‍ ഉള്ളിലുള്ള പാഞ്ചാലി മേട്ടിലെത്തിയാല് കണ്ണെത്താ ദൂരത്തോളം നാട്ടിയിരിക്കുന്ന കുരിശുകള്‍ കാണാം. പഞ്ചാലിമേടിന്റെ പൈതൃകം മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇതിന് ‘കുരിശുമുടി’ എന്ന പേരുമിട്ടു.
ഗാഡ്ഗില്‍ – കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം അതിവ പരിസ്ഥിതി ലോല പ്രദേശമെന്ന് ചൂണ്ടിക്കാട്ടിയിട്ടുള്ള പ്രദേശങ്ങളാണിവ. പാഞ്ചാലിമേട്ടില്‍ കുരിശ് മറയാക്കി വന്‍ ഭൂമി കൈയ്യേറ്റമാണ്. പ്രസിദ്ധമായ വള്ളിയാങ്കാവ്ക്ഷേത്രത്തിന്റെ മൂലസ്ഥാനം സ്ഥിതിചെയ്യുന്നതിന് സമീപമാണ് ഈ കൈയേറ്റങ്ങള്‍. ഇവിടം ടൂറിസ്റ്റ് കേന്ദ്രമാണെന്നുള്ള ഡിടിപിസി ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടുകളായി പെരുവന്താനം വില്ലേജിലെ 814, 811, 924 സര്‍വ്വേ നമ്പറുകളില്‍പ്പെട്ട റവന്യൂഭൂമിയില്‍ കൈയേറ്റങ്ങള്‍ക്കു പുറമേ വ്യാപകമായി നിര്‍മ്മാണങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അധികൃതര്‍ ഒരു നടപടിയും എടുത്തിട്ടില്ല.
ഇരുപതു വര്‍ഷം മുന്‍പാണ് പാഞ്ചാലിമേടിന്റെ ചരിവില്‍ ആദ്യം കുരിശ് വച്ചത്. ഇത് അധികൃതര്‍ നീക്കി. ഇതവഗണിച്ച് വീണ്ടും കുരിശ് സ്ഥാപിക്കല്‍ തുടര്‍ന്നു. രാഷ്ട്രീയക്കാര്‍ ഒത്താശ നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ പിന്മാറി.ക്ഷേത്രത്തിന്റെ മൂലസ്ഥാനം കൈയേറാന്‍ പോലും ശ്രമിച്ചു.

‘മരിയന്‍ കുരിശുമുടിയിലേക്ക് സ്വാഗതം എന്ന് രേഖപ്പെടുത്തിയ കമാനം
മാസങ്ങള്‍ക്ക് മുന്‍പ് കുരിശുമല കയറ്റത്തിന്റെ ഭാഗമായി മൂന്ന് കുരിശുകള്‍ കൂടി വച്ചതോടെ ഇവിടെയുള്ള കുരിശുകളുടെ എണ്ണം പതിനേഴായി. ‘മരിയന്‍ കുരിശുമുടിയിലേക്ക് സ്വാഗതം’ എന്ന പേരില്‍ കമാനവും സ്ഥാപിച്ചു. ഇത് പൊളിച്ചുനീക്കണമെന്ന് റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും കൈയേറ്റക്കാര്‍ ഗൗനിച്ചിട്ടില്ല. നല്ലതണ്ണി ഭാഗത്ത് റിസോര്‍ട്ട് നിര്‍മ്മാണവും നടക്കുന്നുണ്ട്. പാഞ്ചാലിമേട്ടില്‍ അമ്പതു വര്‍ഷമായി ജീവിക്കുന്ന സാധാരണക്കാര്‍ക്ക് പട്ടയം ഇല്ലാത്തപ്പോള്‍ സംഘടിത മതവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് പട്ടയമുണ്ട്.
ശബരിമല ശാസ്താവിന്റെ പതിനെട്ടു മലകളില്‍ ഒന്നാണ് പാഞ്ചാലിമേട്, മകരജ്യോതി കാണാന്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: