തൃശൂര്‍ : ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ നയിക്കുന്ന ഹിന്ദു അവകാശ സംരക്ഷണയാത്രയോടനുബന്ധിച്ചുള്ള സമ്മേളനങ്ങള്‍ ജില്ലയില്‍ 21ന് നടക്കും. ഭൂരഹിതര്‍ക്ക് ഭൂമി, പട്ടികജാതി-വര്‍ഗ്ഗങ്ങള്‍ക്ക് സാമൂഹ്യ ്യൂനീതി,സ്ത്രീസുരക്ഷ,ക്ഷേത്രവിമോചനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 14്യൂനാണ് കാസര്‍കോഡ് നിന്ന് യാത്രയാരംഭിച്ചത്. 21ന് കുന്ദംകുളത്ത് ദ്വാരകാ നഗറിലാണ് ജില്ലയിലെ ആദ്യ സമ്മേളനം. കാലത്ത് 10ന് ആള്‍ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ ദേശീയ സെക്രട്ടറി സുബ്രഹ്മണ്യ മൂസ്സത് ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി ഭാര്‍ഗ്ഗവറാം ആമുഖ പ്രഭാഷണം നടത്തും.വൈകിട്ട് നാലിന് കൊടകരയില്‍ നടക്കുന്ന സമ്മേളനം കെപിഎംഎസ് സംസ്ഥാന്യൂ ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന്യൂ ജനറല്‍ സെക്രട്ടറി ആര്‍ വി.ബാബു ആമുഖ പ്രഭാഷണം നടത്തും.എല്ലാ ജില്ലകളിലും രണ്ട് പൊതുസമ്മേളനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.29ന് തിരുവനന്തപുരത്തെത്തുന്ന യാത്ര സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ അവസാനിക്കും.ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് ബാലന്‍ പണിക്കശ്ശേരി,സംസ്ഥാ്യൂ സെക്രട്ടറി അഡ്വ.രമേശ് കൂട്ടാല, ജില്ലാ ജന.സെക്രട്ടറിമാരായ മധുസൂദനന്‍ കളരിക്കല്‍,പ്രസാദ് കാക്കശ്ശേരി, ജില്ലാ മീഡിയ കോര്‍ഡിനേറ്റര്‍ ഹരിമുള്ളൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















