മാള: ഇന്നലെ വ്യാഴം വൈകിട്ട് നാല് മണിക്ക് ഉണ്ടായ ശക്തമായ കാറ്റില്‍ അന്നമനടയില്‍ വീട് പണി പൂര്‍ത്തികരിക്കാത്ത വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു അന്നമനട അയ്യാരില്‍ മുഹമ്മദ് റാഫിയുടെ വീടിന്റെ മേല്‍കൂരയാണ് തകര്‍ന്ന് വീണത് വീടിന്റെ ടെറസ്സില്‍ കൂട്ടില്‍ വളര്‍ത്തിയിരുന്ന നൂറോളം കാടകോഴികളും കൂട് തകര്‍ന്നതിനെതുടര്‍ന്ന് ചത്തു.
അന്നമനട കൂട്ടാലപറമ്പില്‍ ഷാജിയുടെ പറമ്പിലെ കൃഷി ചെയ്തിരുന്ന നൂറോളം വാഴകള്‍ കാറ്റത്ത് വീണു നഷ്ടം സംഭവിച്ചിട്ടുണ്ട് പ്രകൃതി ദുരന്തത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് വാര്‍ഡംഗം ആവശ്യപ്പെട്ടു.
കുഴൂര്‍ പഞ്ചായത്തിലെ എരവത്തൂരില്‍ മഴ വന്നതിനെ തുടര്‍ന്ന് വഴിയിലൂടെ നടന്നു പോകുകയായിരുന്ന വൃദ്ധ സമീപമുള്ള പോസ്റ്റോഫീസ് കെട്ടിടത്തിലേക്ക് കയറി നിന്നു ആ കെട്ടിടത്തിലേക്ക് മാവ് കട പുഴ കി വീണതിനെ തുടര്‍ന്ന് വൃദ്ധക്ക് പരിക്ക് പറ്റി. എരവത്തൂര്‍ തണ്ടേത്തില്‍ വിശ്വംഭരന്റെ ഭാര്യ അമ്മിണി 65നാണ് പരിക്ക് പറ്റിയത് ഇവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പരിക്ക് ഗുതരമല്ല
















