തൃശൂര്‍: ദേശീയപാത 47 മണ്ണുത്തി-വടക്കുഞ്ചേരി ആറുവരിപ്പാത, കുതിരാന്‍ ടണല്‍ എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാപരിധിയില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചവരുടെ ഹിയറിങ്ങ് ഇന്നു തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറില്‍ നടക്കുന്ന ഹിയറിങ് 20, 22 തീയതികളില്‍ തുടരും.
തൃശൂര്‍ താലൂക്കിലെ പീച്ചി, പാണഞ്ചേരി വില്ലേജുകളിലെ 253 കേസുകളില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തില്‍ റവന്യൂ, പഞ്ചായത്ത്, എന്‍.എച്ച്.എ.ഐ. പ്രതിനിധികളടങ്ങിയ കമ്മറ്റിയാണ് ഹിയറിങ്ങ് നടത്തുക.
ഇന്ന് രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് ഒരുമണി വരെ പീച്ചി വില്ലേജിലെ 96 കേസുകളും 20ന് രാവിലെ 9.30 മുതല്‍ ഉച്ചയ്‌ക്ക് ഒരുമണി വരെ പാണഞ്ചേരി വില്ലേജിലെ ക്രമനമ്പര്‍ 91 മുതല്‍ 157 വരെയുള്ള കേസുകളും കേള്‍ക്കും.
ആധാര്‍ കാര്‍ഡ്/ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ഭൂമിയുടെയും വീടിന്റയും ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ (2017-18 വര്‍ഷത്തെ നികുതി അടച്ച രസീതുകള്‍) അപേക്ഷകന്റെ അപേക്ഷകയുടെ പാസ്ബുക്ക്, പേര്, ഐ.എഫ്.എസ്.സി. കോഡ് അക്കൗണ്ട് എന്നിവ നല്‍കണം.
ഹിയറിങ്ങ് സമയത്ത് ഹാജരാവാത്തവര്‍ക്ക് മറ്റൊന്നും പറയാനില്ലെന്നു കണക്കാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
















