തൃശൂര്‍: ജില്ലാ പഞ്ചായത്തിന്റെ വനിതാ ബസ് സര്‍വീസുമായി ബന്ധപ്പെട്ട ചേലക്കര-വടക്കാഞ്ചേരി-തിരുവില്വാമല റൂട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാങ്കേതിവും ഭരണ പരവുമായ ഉപദേശങ്ങള്‍ നല്‍കുന്നതിന് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ എസിനെ ചുമതലപ്പെടുത്തിയതായി ആര്‍.ടി.ഒ എം.പി.അജിത് കുമാര്‍ അറിയിച്ചു.
വനിതാ ട്രാന്‍സ്‌പോര്‍ട്ടില്‍ നിന്നും മാതൃകാപരമായ സേവനമാണ് എല്ലാ യാത്രക്കാര്‍ക്കും ലഭിക്കുകയെന്നും. യാത്രക്കാരോടുളള സമീപനം മാതൃകാപരമല്ലെങ്കില്‍ യാത്രക്കാര്‍ക്ക് ബസ്സിന്റെ അകത്ത് എഴുതിയിരിക്കുന്ന നമ്പറില്‍ വിളിച്ച് അഭിപ്രായം അറിയിക്കാവുന്നതാണെന്ന് ആര്‍.ടി.ഒ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ മാത്രമല്ല എല്ലാ പ്രോത്സാഹനവും വനിതാ ട്രാന്‍സ്‌പോര്‍ട്ട് ബസിന് ഉണ്ടായിരിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
















