പാലാ: ശബരി റെയില്‍വേയ്‌ക്കുവേണ്ടി സ്ഥലമേറ്റെടുക്കുന്നതിന് റെയില്‍വേയും റവന്യൂ വകുപ്പും നടപടികള്‍ ആരംഭിച്ചു . രാമപുരം ,കടനാട്, വെള്ളിലാപ്പള്ളി വില്ലേജുകളിലായി 22.1980 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കുന്നത്്. കൊച്ചിയിലെ സതേണ്‍ റയില്‍വേ ചീഫ്്് എന്‍ജിനീയര്‍ പാലായിലെ ലാന്റ് അക്വസിഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്.
നെല്ലാപ്പാറ ,പിഴക,്്് അന്തീനാട് മേഖലകളിലാണ് ഇപ്പോള്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍. സ്ഥലം വിട്ടു നല്‍കുന്നതില്‍ ഭൂവുടമകളില്‍ നിന്ന്്് കാര്യമായ എതിര്‍പ്പുകളില്ല. ശബരിപാതയുടെ പുതിയ അലൈന്‍മെന്റ് കടന്നു പോകുന്ന വേഴങ്ങാനം, ചൂണ്ടച്ചേരി ,അമ്പാറനിരപ്പ് ചാത്തന്‍കുളം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ നാളുകളായി സമരത്തിലാണ്. ഇതിനെത്തുടര്‍ന്ന്്്് തുടര്‍ നടപടികളുണ്ടായില്ല. എന്നാല്‍ ഈ മേഖലകളില്‍ റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞദിവസം സര്‍വ്വേ ആരംഭിച്ചു. സ്ഥലവാസികളില്‍ നിന്ന്്് എതിര്‍പ്പുള്ളതിനാല്‍ സര്‍വ്വേയ്‌ക്ക്്് പോലീസിന്റെ സംരക്ഷണമുണ്ട്്് .
















