കല്ലൂര്‍: ആലേങ്ങാടിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മുട്ടിത്തടി സ്വദേശികളായ പുതുമന ഇല്ലത്ത് രാജീവന്‍, തളിരത്ത് വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പരിക്കേറ്റ് റോഡില്‍ കിടന്നിരുന്നവരെ അത് വഴി വന്ന സ്വകാര്യ ബസിലും പിന്നീട് പാലിയേറ്റീവ് ആമ്പുലന്‍സിലുമാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
തൃശൂര്‍ മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന നൈസ് ബോയ് ബസിലെ ജീവനക്കാരാണ് ട്രിപ്പ് മുടക്കി രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിഷ്ണുവിന്റെ പരിക്ക് ഗുരുതരമാണ്.
















