ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് ഗജവീരന്‍ ചൈത്രം അച്ചു മടങ്ങി. എട്ട് വര്‍ഷം മുമ്പ് ഇവിടെ എത്തിയപ്പോള്‍ തന്നെ സ്വീകരിച്ച മണിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പിലായി ഇത്തവണത്തെ വരവ്. മണിയുടെ മാതാപിതാക്കളുടെ സ്മാരകമായ ചേന്നത്തുനാടിലെ കലാഗൃഹത്തിന് മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന മണിയുടെ പൂര്‍ണ്ണകായ പ്രതിമക്ക് മൂമ്പില്‍ അച്ചു പ്രണാമം അര്‍പ്പിച്ചാണ് മടങ്ങിയത്. കലാഗൃഹത്തിലെത്തിയ ചൈത്രം അച്ചുവിനെ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സ്വീകരിച്ചു.
















