ഇരിട്ടി: ബാങ്കിലേക്ക് കൊണ്ട് പോകുകയായിരുന്ന 7.50 കോടി രൂപ അപഹരിച്ച സംഭവത്തില്‍ നാലു പേര്‍ സോമവാര്‍പേട്ടയില്‍ അറസ്റ്റില്‍. എടിഎംല്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ സോമവാര്‍പേട്ടയ്‌ക്കടുത്ത കുംഭാരഗഡികെ സ്വദേശികളായ ടി.എ.കാശിയപ്പ, ടി.വി.കുവയ്യ വാന്‍ഡ്രൈവര്‍ കരിബസപ്പ, പരശുറാംസാഹു, എന്നിവരെയാണ് മംഗളൂരു പോലിസ്ചീഫ് വലന്റെന്‍ഡിസൂസയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്‌ത്തത്. സംഭവത്തില്‍ മൂന്ന് പേര്‍ കൂടി ഉള്‍പ്പെട്ടതായും ഇവരെ പിടികൂടാനുള്ള അന്വേഷണം ഉര്‍ജ്ജിതമാക്കിയതായും പോലിസ് പറഞ്ഞു. മെയ് 12നായിരുന്നു കേസിനാസ്പദമായ സംഭവം. മംഗളൂരു എക്‌സിസ് ബാങ്കിന്റെ യയ്യാടി ശാഖയില്‍ നിന്നും കോറമംഗലത്തെ ബാങ്കിന്റെ ശാഖയിലേക്ക് പണവുമായി പുറപ്പെട്ട വാഹനം എത്താത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് വാഹനം വഴിയില്‍ ഉപേക്ഷിച്ച് പണം കവര്‍ന്നതായി മനസ്സിലായത്. തുടര്‍ന്ന് ജീവനക്കാരുടെ കമ്പനി മാനേജര്‍ മംഗുളൂരു കക്കനാടി പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലിസ് പ്രതികളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒളിവില്‍ കഴിഞ്ഞ പ്രതികളുടെ ഗ്രാമം നാലു ദിവസത്തോളം നിരിക്ഷിച്ച ശേഷമാണ് ഇവര്‍ വലയിലായത്. സോമവാര്‍പേട്ട ഐ.ബിയില്‍ വെച്ച് ഇവരെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ വീട് റൈഡ് നടത്തിയതിനെ തുടര്‍ന്ന് 6.70 കോടി രൂപ കണ്ടെടുത്തു. ബാക്കി പണം ഒളിവില്‍ കഴിയുന്നവരില്‍ ഉണ്ടെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി.
















