കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വിലയായി 720544798 രൂപ കൂടി സപ്ലൈകോ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വിളവെടുപ്പ് കാലത്ത് ജില്ലയിലെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം താലൂക്കുകളില്‍ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇങ്ങനെ സംഭരിച്ച നെല്ല് കുത്തി അരിയാക്കി പൊതുവിതരണ സമ്പ്രദായംവഴി വിതരണം ചെയ്യുവാനാണ് ഉദ്ദേശിച്ചിരുന്നത്.
അഞ്ചുതാലൂക്കുകളില്‍ നിന്നായി 70166657 കിലോ നെല്ല് സംഭരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കോട്ടയം താലൂക്കില്‍ നിന്ന് സംഭരിച്ചു 40640204 കിലോ. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്നുമാണ് സംഭരിച്ചത് 11394കിലോ. ഒരുകിലോ നെല്ലിന് 22.50രൂപ ക്രമത്തില്‍ കര്‍ഷകര്‍ക്ക് നല്‍കണം. ഇതില്‍തന്നെ 14.70രൂപ കേന്ദ്രസഹായവും 7.80 സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഇതിന്റെ വിലയായി ആകെ നല്‍കേണ്ടത് 1578749782 രൂപയാണ്. ഇതില്‍ 858204984രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.
ബാക്കികൊടുത്ത് തീര്‍ക്കേണ്ട നെല്ലുവില എന്ന് കൊടുക്കുമെന്ന് പറയുവാന്‍ അധികൃതര്‍ക്കാകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിഹിതം കൃത്യമായി സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. കടം വാങ്ങിയും പണയം വെച്ചും പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വാങ്ങിയ നെല്ലിന്റെ പണംപോലും നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍. ഈനില തുടര്‍ന്നാല്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാനാണ് സാദ്ധ്യത.
കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് നിരന്തരം പ്രസ്താവനകളിറക്കുന്നവര്‍ കര്‍ഷകരുടെ കണ്ണീരിന് വിലകല്‍പ്പിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിലേക്ക് കാര്‍ഷികമേഖല കൂപ്പുകുത്തും എന്ന കാര്യത്തില്‍ സംശയമില്ല.
















