ചാലക്കുടി: ദേശീയപാതയില്‍ മുരിങ്ങൂര്‍ ജംഗ്ഷനിലെ സിഗ്നലില്‍ നിറുത്തിയിട്ട കാറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം ആളപായമില്ല.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബംഗളുരു സ്വദേശി വലിയവീട്ടില്‍ ഫര്‍ഹാന്‍ എന്നയാളുടെ സ്‌കോര്‍പ്പിയോ കാറാണ് കത്തിയത്. എന്‍ജിനിരിക്കുന്ന മുന്‍ഭാഗം പൂര്‍ണ്ണമായി കത്തി നശിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്ന് പ്രാഥമിക നിഗമനം.
















