തൃശൂര്‍: ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പുതിയ സൗജന്യങ്ങളുമായി ബിഎസ്എന്‍എല്‍.
4ജി സൗകര്യം ഈ സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുമെന്നും 150 ഓളം 3ജി, 4ജി, ബിടിഎസുകള്‍ സ്ഥാപിച്ച് തൃശൂര്‍ ജില്ലയില്‍ ഉടനീളം കവറേജ് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിഎസ്എന്‍എല്‍ തൃശൂര്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ വര്‍ഷം അഞ്ചുലക്ഷത്തോളം പുതിയ മൊബൈല്‍ കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ബ്രോഡ് ബാന്‍ഡ് കണക്ഷന്റെ പ്രതിമാസ വാടകയും മോഡം വാടകയും കുറക്കും.
ബിഎസ്എന്‍എല്ലിനെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം. ലാന്‍ഡ് ഫോണില്‍ നിന്ന് രാത്രി 9 മുതല്‍ രാവിലെ ഏഴുവരെയുള്ള എല്ലാകോളുകളും സൗജന്യമാകും.
പ്രതിമാസം 49 രൂപ നിരക്കില്‍ ആറുമാസ കാലാവധിയില്‍ പുതിയ ലാന്റ് ലൈന്‍ സേവനം ലഭ്യമാക്കും.
ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി.സുരേഷ്, കെ.ബാലാജി, കെ.വി.വിനോദ്കുമാര്‍, കെ.ആര്‍.കൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു.
















