ന്യൂദല്‍ഹി: ഇറക്കുമതിയുടെ മറവില്‍ രാജ്യത്തെ 13 കമ്പനികള്‍ 2,200 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന് സിബിഐ. കമ്പനിയുടെ സാധന സാമഗ്രികള്‍ ഇറക്കുമതി ചെയ്യാനെന്ന പേരില്‍ 24.64 കോടിയുടെ ബില്ലും നികുതിയും നല്‍കിയശേഷം ബാക്കി തുക വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. സ്റ്റെല്കോണ് ഇന്‍ഫ്രാടെല്‍ ലിമിറ്റഡ് ഉള്‍പ്പടെ 13ഓളം കമ്പനികളാണ് സിബിഐയുടെ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2015-16 കാലയളവില്‍ എസ്ഐപിഎല്‍ മാത്രം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അക്കൗണ്ട് വഴി 680.12 കോടിയാണ് വിദേശത്തെ ആറ് അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുന്നത്. പകരം 3.14 കോടി രൂപയുടെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തതിന്റെ 25 ബില്ലുകളാണ് കസ്റ്റംസിന് സമര്‍പ്പിച്ചത്. ഇതില്‍ 676.98 കോടിയും വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഇത്തരത്തില്‍ മറ്റ് 12 കമ്പനികള്‍ 1572.7 കോടി വിദേശത്തേയ്ക്ക് കടത്തിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട്, മുംബൈ പോര്‍ട്ട് എന്നിവ വഴിയാണ് ഈ കമ്പനികള്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: