തൊടുപുഴ: പ്ലസ് ടു ബയോളജി വിഭാഗത്തില്‍ മുഴുവന്‍ മാര്‍ക്കും നേടി കാഞ്ഞിരമറ്റം പേണ്ടാനത്ത് വീട്ടില്‍ അപര്‍ണ്ണ പി എച്ച്. 1200ല്‍ 1200 മാര്‍ക്കും നേടിയാണ് ഈ മിടുക്കി നാടിന്റെ അഭിമാനമായത്.
കുമാരമംഗലം എംകെഎന്‍എം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയാണ്. പത്താംക്ലാസിലും എല്ലാ വിഷയങ്ങള്‍ക്കും അപര്‍ണ്ണ എ പ്ലസ് നേടിയിരുന്നു. നീറ്റ് എന്‍ട്രന്‍സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന അപര്‍ണ്ണ കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി ഉപന്യാസ മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ഹരികുമാര്‍ (എച്ച് എന്‍ എല്‍ ജീവനക്കാരന്‍)-ലീലാമ്മ(എസ്ബിഐ റീജീയണല്‍ ഓഫീസ് ജീവനക്കാരി) ദമ്പതികളുടെ മകളാണ്. ഏകസഹോദരന്‍ അഭിജിത്ത്.
















