തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ വളരെ ഗൗരവകരമായാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശയ പ്രചാരണത്തില്‍ തോറ്റ സിപിഎം ആയുധം എടുക്കുകയാണ്. സിപിഎമ്മിന് കടുത്ത അസഹിഷ്ണുതയാണ്. ജനങ്ങള്‍ക്ക് സുരക്ഷയും സമാധാനാവും നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷ സുതാര്യമാണ്. ഇതില്‍ ഒരു അഴിമതിക്കും സാധ്യതയില്ല. ഇതിന് വേണ്ടി തയാറാക്കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ വളരെ കര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു.
















