പാലിയേക്കര: പാലിയേക്കര ടോള്‍പ്ലാസയില്‍ നടന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ നടത്തിയ ഒത്തുകളി സമരം.
വരുന്ന 17ന് ടോള്‍പ്ലാസ അധികൃതരുമായി മന്ത്രിതല ചര്‍ച്ച നടക്കാനിരിക്കെ തീരുമാനങ്ങളുടെ അവകാശം സ്വന്തമാക്കാന്‍ വേണ്ടി എഐവൈഎഫ് നടത്തിയ സമരനാടകമായിരുന്നു പാലിയേക്കരയില്‍ അരങ്ങേറിയത്.
രഹസ്യസമരമെന്ന പേരില്‍ നടത്തിയ പ്രഹസനത്തിലേക്ക് മുഖ്യധാരമാധ്യമങ്ങളെ തല്‍സമയസംപ്രേഷണത്തിനായി തലേദിവസംതന്നെ ചട്ടംകെട്ടുകയും ഉന്നതതലത്തില്‍ ധാരണയില്‍ എത്തുകയും ചെയ്തിരുന്നു.
പ്ലാസയില്‍ ഉദ്യോഗസ്ഥര്‍ അവധിയായിരുന്ന ഞായറാഴ്ച സമരം നടത്തിയതും എഡിഎമ്മും ഡിവൈഎസ്പിയും ചേര്‍ന്ന് സമരക്കാര്‍ക്ക് അനുകൂലമായി തീരുമാനമെടുത്തതും മുന്‍ധാരണപ്രകാരം തന്നെയായിരുന്നു.
ബിജെപി നേതാക്കളടക്കം നിരവധി പേര്‍ ടോള്‍ സമരത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ടോള്‍ പ്ലാസ ഏറ്റവും കൂടുതല്‍ കേസുകള്‍ നല്‍കിയിട്ടുള്ളത് ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ്.
ടോള്‍ പ്ലാസയിലെ കരാര്‍ ലംഘനം നാളുകളായി ഉയര്‍ന്ന് വന്നിട്ടുള്ള വിഷയമാണ്. ഇതുവരെ അനങ്ങാപ്പാറ നയം സ്വീകരിച്ചിരുന്നവര്‍ ഉത്തരവ് ഇറങ്ങും എന്ന് ഉറപ്പായപ്പോള്‍ വിജയം ഒറ്റയ്‌ക്ക് നേടിയെടുത്തതാണെന്ന് വരുത്തിതീര്‍ക്കാനായി ഒരുക്കിയ നാടക സമരമായിരുന്നു പാലിയേക്കരയില്‍ അരങ്ങേറിയത്.
















