ഇരിങ്ങാലക്കുട: താഴേക്കാട് പിഗ്‌മെന്റ്‌സ് കമ്പനിയ്‌ക്ക് സമീപം പാടം നികത്താനായി കൊണ്ടുപോയ മണ്ണുമായി ടിപ്പര്‍ലോറി ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്ത് പിടികൂടി.
കൊമ്പൊടിഞ്ഞാമാക്കല്‍ ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും അനധികൃതമായി മണ്ണെടുത്ത് താഴേക്കാട് ഭാഗത്ത് പാടം നികത്താന്‍ ശ്രമിച്ച ഗഘ11 ഋ 4858 നമ്പറുള്ള ലോറിയും ഡ്രൈവര്‍ കുഴിക്കാട്ടുശ്ശേരി സ്വദേശി പയ്യപ്പിള്ളിവീട്ടില്‍ എവിനും(32) പോലീസ് കസ്റ്റഡിയിലെടുത്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മണ്ണെടുപ്പ് നടത്തുന്ന പത്തോളം ടിപ്പര്‍ ലോറികള്‍ ഇരിങ്ങാലക്കുട പോലീസ് കഴിഞ്ഞ ചില ആഴ്ചകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. സ്റ്റേഷന്‍ പരിധിയില്‍ ഒരു
കാരണവശാലും യാതൊരു മണ്ണെടുപ്പും പാടം നികത്തലും അനുവദിക്കില്ലെന്ന് ഇരിങ്ങാലക്കുട സി ഐ എം കെ സുരേഷ് കുമാര്‍ അറിയിച്ചു. സീനിയര്‍ സി പി ഓ മുരുകേഷ് കടവത്ത്, രാജീവ് വി ബി, ജസ്റ്റിന്‍ തോമസ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
















