പൂക്കോട്ടുംപാടം: അശാസ്ത്രീയമായി നിര്‍മ്മിച്ച ചെക്ക്ഡാം ഒരു വീടിന് തന്നെ ഭീഷണിയായി മാറുന്നു. കവളമുക്കട്ട വേങ്ങാപരതയില്‍ കാളിക്കാവ് ബ്ലോക്ക് പഞ്ചായത്തും അമരമ്പലം പഞ്ചായത്തും ചേര്‍ന്ന് വേങ്ങാപരത തോട്ടില്‍ നിര്‍മ്മിച്ച ചെക്ക്ഡാമാണ് പറമ്പില്‍ സുരേഷിന്റെ വീടിന് ഭിഷണിയായി മാറിയിരിക്കുന്നത്. കൃത്യമായി സുരക്ഷാഭിത്തി ഇല്ലാത്തതിനാല്‍ വീട് ഏത് നിമിഷവും തകര്‍ന്ന് വീഴാമെന്ന അവസ്ഥയിലാണ്. പലതവണ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടിയുണ്ടായിട്ടില്ല.
മഴപെയ്ത് ചെക്ക്ഡാമില്‍ വെള്ളം നിറഞ്ഞാല്‍ വിട് നിലംപൊത്തുമെന്ന് ഉറപ്പാണ്. ഇനിയെന്ത് ചെയ്യണമെന്ന ആശങ്കയിലാണ് സുരേഷും കുടുംബവും. ചെക്ക്ഡാം നിര്‍മ്മിച്ചത് മൂലം കുണ്ട്ലാം പാടത്തേക്കുള്ള നടപ്പാതയും ഇല്ലാതായി. പതിനഞ്ചുലക്ഷം രുപ മുടക്കി നിര്‍മ്മിച്ച ചെക്ക്ഡാം നിര്‍മ്മാണത്തില്‍ അഴിമതിയുണ്ട് എന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: