ചാലക്കുടി:കൊരട്ടി പോലീസ് സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സന്ദര്‍ശക വിശ്രമ കേന്ദ്രം ഇന്ന് പൊതു ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും.24 മണിക്കൂറും പൊതു ജനങ്ങള്‍ക്കായി കേന്ദ്രം പ്രവര്‍ത്തിക്കും.സ്റ്റേഷന്റെ മുന്‍വശത്തായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച സന്ദര്‍ശക വിശ്രമ കേന്ദ്രം ഇന്ന് രാവിലെ 10ന് ബി.ഡി.ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്യും.പോലീസ് ഹൗസിംങ്ങ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.സന്ദര്‍ശകര്‍ക്കായി ഇരിപ്പിടങ്ങള്‍,ശുദ്ധജലം,ദിന പത്രങ്ങള്‍,ആനുകാലികങ്ങള്‍, തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
















