തൃശൂര്‍: കുട്ടികള്‍ക്കായി ഒരു നാട് ചെയ്യേണ്ടതെന്താണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇടപെടലാണ് ബാലസൗഹൃദ ജില്ലാ എന്ന ആശയത്തിലൂടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നതെന്നും കേരളത്തിന് തന്നെ മാതൃകയാണ് ഈ പദ്ധതിയെന്നും മന്ത്രി എ.സി. മൊയ്തീന്‍. ജില്ലാ പഞ്ചായത്തിന്റെ ‘ബാലസൗഹൃദ ജില്ല’ പ്രാരംഭ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി ബാലസൗഹൃദ ജില്ലാ പദ്ധതിയെ കൂട്ടിയിണക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ അധ്യക്ഷയായി.കുട്ടികള്‍ക്കുള്ള ജില്ലാ കര്‍മപദ്ധതി രേഖ സി.എന്‍. ജയദേവന്‍ എംപി പ്രകാശനം ചെയ്തു.
കിരണ്‍ ഏറ്റുവാങ്ങി.ജില്ല സമ്പൂര്‍ണ ബഡ്‌സ് വ്യാപാന പ്രഖ്യാപനം ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ നിര്‍വഹിച്ചു. സമ്പൂര്‍ണ അംഗന്‍വാടി കെട്ടിട നിര്‍മാണവും കുടിവെള്ള പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.പി.പി. ബാലന്‍,ജോസ് സ്‌കറിയ,ഡോ. അകില രാധാകൃഷ്ണന്‍,യു. ഗീത,ചിത്രലേഖ, പത്മിനി, സി.എന്‍. അച്യുതന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















