കുന്നംകുളം: വാഗ്ദാനം വെല്ലുവിളിയായ് ഏറ്റെടുത്ത് പരിശ്രമിച്ചപ്പോള്‍ 53 കുട്ടികളും അവരുടെ അധ്യാപകരും ചേര്‍ന്നുള്ള വിജയാഘോഷം അതിരപ്പിള്ളിയിലെ വാട്ടര്‍ തീം പാര്‍ക്കിലെത്തി.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് മുന്നോടിയായി കുന്നംകുളം സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്കായ് നടത്തിയ മാര്‍ച്ചിംഗ് ടു മാര്‍ച്ച് പദ്ധതിയിലാണ് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബള്‍ സൊസൈറ്റി പ്രസിഡണ്ട് ലെബീബ് ഹസ്സന് കുട്ടികള്‍ക്ക് ഈ വിജയാഘോഷയാത്രയെക്കുറിച്ച് വാഗ്ദാനം നല്‍കിയത്.
രാവിലെ അദ്ധ്യാപകരുമൊത്ത് പുറപ്പെട്ട് അതിരപ്പിളളിയിലെ വാര്‍ട്ടര്‍ തീം പാര്‍ക്കില്‍ എത്തിയ കുട്ടികള്‍ ഉച്ചഭക്ഷണതിന് ശേഷം തൃശൂര്‍ പൂരം എക്സിബിഷനും സന്ദര്‍ശിച്ചാണ് മടങ്ങിയത.്
സര്‍ക്കാര്‍ സ്കൂളുകളിലെ വിജയശതമാനം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പരീക്ഷയ്ക്ക് മുന്നോടിയായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി, സ്കൂള്‍ അധികൃതരുടെ സഹകരണത്തോടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേകം ക്ലാസ്സുകള്‍ നടത്തി.
അധിക സമയ ക്ലാസ്സുകള്‍ക്ക് ഭക്ഷണ വിതരണം, പരീക്ഷ കിറ്റ് വിതരണം തുടങ്ങിയ പരിപാടികള്‍ മാര്‍ച്ചിംഗ് ടു മാര്‍ച്ച് പദ്ധതിയുടെ ഭാഗമായ് നടപ്പിലാക്കിയിരുന്നു.
വിനോദയാത്രയ്ക്ക് പോകുന്ന കുട്ടികളേയും അദ്ധ്യാപകരേയും യാത്രയാക്കാന്‍ ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളായ ലെബീബ് ഹസ്സന്, പനങ്ങാട് അയ്യപ്പു സെയ്ത്, ഹാരിസ,് അഡ്വ.പ്രിനു പി.വര്‍ക്കി എന്നിവരും രക്ഷിതാക്കളും എത്തിയിരുന്നു.
















