Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നിത്യത്തെ നിരന്തരം അന്വേഷിച്ച യതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:11 pm IST
inSamskriti

അനവധി ഗ്രന്ഥങ്ങള്‍ രചിച്ച നിത്യചൈതന്യയതി ഏറ്റവും കൂടുതലെഴുതിയത് ദാര്‍ശനികവും ഔപനിഷദകവുമായ വിഷയങ്ങളെക്കുറിച്ചാണ്. മനുഷ്യമനസ്സിനെ അപഗ്രഥിക്കുന്ന കൃതികളാണ് അവയെല്ലാം. ഗീത മുതല്‍ ഉപനിഷത്ത് വരെയുള്ള ധര്‍മ്മഗ്രന്ഥങ്ങള്‍ രചിച്ച യതി, ലോകത്തിന്റെ ബാഹ്യദൃഷ്ടിയില്‍ ഹിന്ദു സന്ന്യാസി തന്നെ. പ്രൊ. എസ്. ഗുപ്തന്‍നായര്‍ എഴുതുന്നു, എന്നിട്ടും അദ്ദേഹം മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുചാടി. ചിലര്‍ ചെയ്യുന്നപോലെ, ഉടുപ്പ് മാറുന്ന ലാഘവബുദ്ധിയോടെ മതം മാറാനല്ല, കെട്ടുകള്‍ പൊട്ടിച്ച് സ്വതന്ത്രനാകാന്‍, മനസ്സ് സ്വതന്ത്രമാകുമ്പോള്‍ മാത്രമേ സകല മതസാരവുമേകമെന്ന് മനസ്സിലാകൂ.

ജയചന്ദ്രപ്പണിക്കരെന്ന നിത്യന്‍, നിത്യചൈതന്യയതിയാകുന്നതിനുള്ള പ്രഥമ പ്രചോദന കേന്ദ്രം ഹോളണ്ടുകാരനായ ഡോ.ജി.എച്ച്. മീസാണ്. വര്‍ക്കലയ്‌ക്കടുത്ത് ശ്രീനിവാസപുരത്ത് അദ്ദേഹം കണ്വാശ്രമം സ്ഥാപിച്ചു. ഹോളണ്ടിലെ സമ്പന്ന കുടുംബാംഗമായ ഡോ.മീസ് ശ്രീനാരായണ ദര്‍ശനത്തില്‍ ആകൃഷ്ടനായി കേരളത്തിലെത്തിയതാണ്. സംസ്‌കൃത ഭാഷ അദ്ദേഹം സ്വായത്തമാക്കി. യവനപുരാവൃത്തങ്ങളിലേയും ഭാരതീയ പുരാണങ്ങളിലേയും പ്രതീക കല്‍പനകളെക്കുറിച്ച് അദ്ദേഹം താരതമ്യപഠനം നടത്തി. അതിനെക്കുറിച്ച് ചില പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഡോ. മീസ്, സാധു ഏകരസഃ എന്ന പേരില്‍ സന്ന്യാസനാമം സ്വീകരിക്കുകയുണ്ടായി.

സാധുവിന്റെ ശാന്തസുന്ദരമായ കണ്വാശ്രമത്തില്‍ വ്രതശുദ്ധമായ ഒരു ജീവിതമാണ് ജയചന്ദ്രന്‍ നയിച്ചിരുന്നത്. സാധുവിന്റെ രചനകള്‍ ടൈപ്പ് ചെയ്യുന്ന ജോലിയാണ് അദ്ദേഹം സന്തോഷത്തോടെ നിര്‍വഹിച്ചിരുന്നത്. അവിടെ നിന്നാരംഭിച്ച പരിവ്രജനം നിത്യനെ അത്യന്തം അത്ഭുതകരവും വിഭിന്നങ്ങളുമായ ജീവിതാനുഭവങ്ങളുടെ ഉടമയാക്കി.

സഞ്ചാരത്തിനിടയില്‍ തിരുവണ്ണാമലയിലെ രമണാശ്രമത്തിലെത്തി. മൂന്ന് ദിവസം മഹര്‍ഷിയുടെ മുന്നിലിരുന്നിട്ടും അദ്ദേഹം ഒന്ന് നോക്കുകപോലും ചെയ്തില്ല. പോകാന്‍ നേരത്ത് കുറച്ച് ഓറഞ്ച് വാങ്ങി മുന്നില്‍ കൊണ്ടുവച്ചു. അപ്പോഴും നോക്കിയില്ല. സാഷ്ടാംഗം നമസ്‌കരിച്ചിട്ടും നോക്കിയില്ല. കുറച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ ദൃഷ്ടി എന്റെ കണ്ണിലേക്ക് വന്നു. പ്രകാശവത്തായ രണ്ട് കുന്തങ്ങള്‍ വന്ന് എന്റെ ഉള്ളില്‍ തറച്ചപോലെ എനിയ്‌ക്ക് തോന്നി. എല്ലാം ഇരുണ്ട് പോയി.

എന്നിട്ടും അവിടെ തങ്ങാന്‍ കഴിഞ്ഞില്ല…യതി എഴുതുന്നു. പിന്നീടെത്തിയത് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍. സദാസുസ്‌മേരവദനനായി സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വാമി രാമദാസിന്റെ സന്നിധിയില്‍ കുറച്ചുദിവസം താമസിച്ചു. ചരരാശിക്കാരന്റെ യാത്ര അവിടെയും അവസാനിച്ചില്ല.

പരിവ്രജനം നിത്യചൈതന്യയതിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അങ്ങനെയൊരു യാത്രയ്‌ക്കിടയിലാണ് ഫേണ്‍ഹില്ലില്‍വെച്ച് നടരാജഗുരുവിനെ കണ്ടുമുട്ടുന്നത്. യതി പിന്നീട് എഴുതുകയുണ്ടായി, വിശന്നുനില്‍ക്കുന്ന ഒരു ചെന്നായ്‌ക്ക് സ്വയം പിടികൊടുക്കുന്ന നിസ്സഹായനായ ഒരാട്ടിന്‍ കുട്ടിയുടെ വികാരമായിരുന്നു എനിക്കപ്പോള്‍.

കൊല്ലം ശ്രീനാരായണ കോളേജിലും മദ്രാസിലെ മൈലാപ്പൂര്‍ വിവേകാനന്ദകോളേജിലും അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. വിനീതവിധേയനായ ഒരധ്യാപകനല്ലാത്തതുകൊണ്ട് അവിടങ്ങള്‍ നിത്യനെ ത്യജിച്ചു. രാമകൃഷ്ണമഠത്തിലെ സന്ന്യാസിമാരില്‍ ചിലര്‍ക്ക് തങ്ങള്‍ സന്ന്യാസിമാരിലെ ആഢ്യന്മാരാണെന്ന് തോന്നലുണ്ടായിരുന്നതിനാല്‍ മറ്റൊരു സന്ന്യാസകേന്ദ്രത്തിലേക്കില്ലെന്ന് നിത്യന്‍ തീരുമാനിക്കുകയാണുണ്ടായത്!

1954 ല്‍ വീണ്ടും വര്‍ക്കലയിലുള്ള ശ്രീനാരായണ ഗുരുകുലത്തിലെത്തി. പിന്നെ വീട്ടിലേക്കുപോയി. പതിനെട്ടുമാസം മൗനവ്രതം അനുഷ്ഠിച്ചു. വീണ്ടും നിര്‍ലക്ഷ്യമായ സഞ്ചാരത്തിന് തുനിഞ്ഞ നിത്യനെ നടരാജഗുരു അനുഗമിക്കുകയും സോഹന്‍ഹള്ളി ഗുരുകുലത്തിലെത്തുകയും ചെയ്തു. നിത്യന്‍ നാമറിയുന്ന നിത്യചൈതന്യയതിയായി മാറിയതിനുപിന്നിലുള്ള നിയതിയുടെ നിയോഗം- അത് നടരാജഗുരുവിലെത്തുമ്പോള്‍ പൂര്‍ണ്ണമാകുന്നു.

ലോകത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കുമ്പോഴും യതിയുടെ കേന്ദ്രം ഊട്ടിയിലെ ഫേണ്‍ഹില്ലായിരുന്നു. അവിടെവച്ച് 1999 മെയ് 14 ന് സമാധിയായി. നിരന്തരമായ ജിജ്ഞാസയെ അവസാനനാളുകള്‍ വരെ പരിപോഷിപ്പിച്ച അന്വേഷകനായിരുന്നു നിത്യചൈതന്യയതി.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.