Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹിന്ദുവിന്റെ മനസ്സിന്റെ ചരിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 07:59 am IST
inSamskriti

നെടുനീളെ അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതുമൂലം ഹൃദയംപൊട്ടിയ ഹൈന്ദവസമാജം തകര്‍ക്കപ്പെടാത്ത വിശ്വാസത്തോടുകൂടി അപ്പപ്പോള്‍ കെട്ടിപ്പൊക്കിയ അമ്പലങ്ങളെല്ലാം ആക്രമണത്തെ ഭയപ്പെട്ടിട്ടായിരുന്നു. രക്ഷിക്കുമെന്ന ദൃഢവിശ്വാസത്തിലുപരി ആക്രമിക്കപ്പെട്ടാലും നശിക്കരുത് എന്ന ചിന്തയോടുകൂടിയായിരുന്നു അവ പണിതത്.

ഒരുദാഹരണം എടുത്തുപറയാം. അതു പ്രത്യേകമായും തിരഞ്ഞെടുത്തിരിക്കുന്നത് തകര്‍ക്കപ്പെട്ട ഒട്ടനവധി ഹിന്ദുക്ഷേത്രങ്ങളെ പുനര്‍നിര്‍മ്മിച്ചു പുണ്യവും പ്രശസ്തിയും നേടിയ ഇന്തോറിലെ അഹല്യാബായിറാണിയുടെ ചെയ്തികളുടെ പട്ടികയില്‍നിന്നാണ്. 1783 ല്‍ അവര്‍ മ്ലേച്ഛന്മാര്‍ തട്ടിത്തകര്‍ത്ത സോമനാഥം കണ്ടു. തന്റെ രാജ്യത്തിനു പുറത്താണെങ്കിലും അതു പുനര്‍നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായ അര്‍ത്ഥത്തില്‍ ‘പുനര്‍നിര്‍മ്മിക്കുന്ന’തിനു പകരം തെല്ലകലെ വേറെ ഒരെണ്ണം പണിയാന്‍ കല്‍പ്പിച്ചു. (കാശി വിശ്വനാഥക്ഷേത്രവും പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് കാണേണ്ടതും കണ്ണടച്ചു ചിന്തിക്കേണ്ടതുമായ രംഗംവരുന്നത്.

ഭാവിധ്വംസനത്തില്‍നിന്ന് രക്ഷിക്കാന്‍ ലിംഗം പ്രതിഷ്ഠിച്ചത് സാധാരണ പ്രതിഷ്ഠിക്കാറുള്ള ശ്രീകോവിലിനടിയില്‍ തീര്‍ത്ത മറ്റൊരു അറയിലായിരുന്നു! ഇക്കാര്യം കെ.എം. മുന്‍ഷി തന്റെ ‘സനാതനമായ സോമനാഥം’ (സോമനാഥ്- ദി ഷ്‌റൈന്‍ എറ്റെര്‍ണല്‍) എന്ന പുസ്തകത്തില്‍ 62-ാം പേജില്‍ പറയുന്നു. ‘ഇവിടെ ധര്‍മ്മമതിയായ അഹല്യാറാണിയെ ഒറ്റപ്പെടുത്തിക്കാണുന്നത് അക്ഷന്തവ്യമായ അപരാധമായിരിക്കാം. വിശ്വാസം നശിച്ചില്ലെങ്കിലും ഭയപ്പാടു ബാധിച്ച, വെട്ട് മറന്ന് തടമാത്രം ശീലിച്ച, അക്കാലത്തെ ഹിന്ദുജനതയുടെ മാതൃക പ്രതിനിധിയായിരുന്നു അവര്‍.’

ഹിന്ദു ഉണര്‍ന്നപ്പോള്‍ സംഭവത്തിന്റെ സരണി എങ്ങനെ മാറി എന്നു ശ്രദ്ധിക്കുക.

ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടി. ഹിന്ദുക്കളുടെ ഭാഗ്യത്തിന് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിനെ ആഭ്യന്തരകാര്യമന്ത്രിയായും ഉപപ്രധാനമന്ത്രിയായും കിട്ടി. അദ്ദേഹം ഗുജറാത്തിലെ പുതുവര്‍ഷപ്പിറവിയായ ദീപാവലി ദിവസം, 1947 നവംബര്‍ 12ന് സ്വാതന്ത്ര്യം കിട്ടി, നൂറു ദിവസം തികയുന്നതിന് മുന്‍പ് സോമനാഥം പുതുക്കിപ്പണിയുവാന്‍ സിന്ധുസാഗരത്തിലെ ജലം അഞ്ജലികൊണ്ട് അര്‍ഘ്യം കൊടുത്തു ശിവലിംഗം സാക്ഷിയാക്കി ശപഥം ചെയ്തു. ഏറെ വൈകാതെ പഴയ സോമനാഥം നിന്നിരുന്ന സ്ഥലത്തുനിന്നിരുന്ന പള്ളിയുടെ സ്ഥാനത്തു പുതിയ സോമനാഥമുയര്‍ന്നു. ചൂളയ്‌ക്കുള്ളിലെ ചക്കക്കുരുപോലെ പതുങ്ങിയിരിക്കുന്ന സോമനാഥനല്ല, അക്രമിയുടെ മാറത്തു ചവിട്ടിനിന്നു താണ്ഡവമാടുന്ന ത്രിപുരാന്തകന്‍! ‘സോമനാഥന്‍ നിങ്ങള്‍ക്ക് അക്ഷയമായ വിജ്ഞാനം വിളമ്പിക്കൊടുക്കും’ എന്ന വിവേകാനന്ദവാണി എത്ര കണ്ടു ശരിയാണെന്ന് നോക്കുക! അതും ഹിന്ദുവിന്റെ മതത്തിന്റെ ചരിത്രമെന്നതുപോലെ മനസ്സിന്റെ ചരിത്രവും വിളംബരം ചെയ്യുന്നു എന്നതാണ് കര്‍ക്കശമായ സത്യം.

ഒരിക്കല്‍ ഞാന്‍ ജയ്‌പ്പൂരില്‍ പോയി. ഭാരതപ്രശസ്തിയുള്ള മാര്‍ബിള്‍ മൂര്‍ത്തികള്‍ നിര്‍മിക്കുന്ന പണിശാലകള്‍ സന്ദര്‍ശിച്ചു. ഏറ്റവും വലിയ പണിശാലയില്‍ സുദര്‍ശനചക്രം പൊക്കിപ്പിടിച്ചു നിവര്‍ന്നുനില്‍ക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ 20,25 പ്രതിമകള്‍ അടുത്തടുത്ത് നിരന്നുനില്‍ക്കുന്നത് കണ്ടു. അന്വേഷിച്ചപ്പോള്‍ മനസ്സിലായി, അവ വില്‍പ്പനയ്‌ക്കുള്ളതല്ല. ഓര്‍ഡര്‍ അനുസരിച്ചു തീര്‍ത്തുവച്ചവയാണ് എന്ന്. ബോംബെയ്‌ക്കടുത്തുള്ള ഠാനാ നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാണ്ഡുരംഗ അഠവ്‌ലേ എന്ന ധര്‍മപ്രചാരകന്‍ വിവിധ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തീര്‍പ്പിച്ചവയാണവ.

‘രണ്‍ഛോഡി’ല്‍നിന്ന് ‘സുദര്‍ശനധാരിയിലേക്ക്’-എന്തൊരു പരിവര്‍ത്തനം! എന്തൊരു യുഗാന്തരം! ഇവിടെയാണ് മൃത്യോര്‍ മാ അമൃതം ഗമയ-മരണത്തില്‍ നിന്ന് അമരത്വത്തിലേക്ക്, എന്ന വിലപ്പെട്ട തത്വം ഉണരേണ്ട അമ്പലങ്ങളെക്കുറിച്ച് വച്ചുപുലര്‍ത്തേണ്ട വീക്ഷണം ഇതാണ്. എന്നാല്‍ ഇതു മാത്രമാണോ? അല്ല… പിന്നെയോ?…

(ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ ‘ഇനി ഞാന്‍ ഉണരട്ടെ’ എന്നപുസ്തകത്തില്‍നിന്ന്)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.