ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനെത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബഹളം വെച്ചു. പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
കാര്‍ഡ് പുതുക്കുന്നതിന് രാവിലെ 7 മുതല്‍ തന്നെ പുന്നയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നാട്ടുകാര്‍ എത്തി തുടങ്ങിയിരുന്നു. പുന്നയൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലേക്കുമായി ഈ ഒരൊറ്റ കേന്ദ്രം മാത്രമാണ് ഒരുക്കിയിരുന്നത്.
പഞ്ചായത്ത് അധികൃതരുടെ നിര്‍ദ്ദേശാനുസരണം രാവിലെ 7 മണി മുതല്‍ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നെങ്കിലും 11 മണിയായിട്ടും ഉദ്യോഗസ്ഥര്‍ എത്താതിരുന്നതിനാലാണ് ജനങ്ങള്‍ ക്ഷുഭിതരായത്. ആകെ രണ്ടു ജീവനക്കാരുടെ സേവനമാണ് ഒരുക്കിയിരുന്നത്.
ഇവര്‍ക്കാകട്ടെ വൈകിയെത്തിയതിന് മറുപടിയുമില്ലായിരുന്നു. വ്യാഴാഴ്ചയാണ് കാര്‍ഡ് പുതുക്കല്‍ ആരംഭിച്ചത്. പലരുടെയും ഡാറ്റ ശരിയല്ലെന്ന് പറഞ്ഞ് മടക്കി അയച്ചിരുന്നു. ഇവര്‍ ഇന്നലെയും എത്തിയതാണ് തിരക്ക് വര്‍ദ്ധിക്കുവാന്‍ കാരണം.
കമ്പ്യൂട്ടര്‍ കേടായതും ബുദ്ധിമുട്ടുണ്ടാക്കി. ജനക്കൂട്ടം ബഹളം വെച്ച തോടെ പോലീസ് സ്ഥലത്തെത്തി. കാര്‍ഡ് പുതുക്കലിന് കൂടുതല്‍ ജീവനക്കാരേയും സെന്ററുകളും അനുവദിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















